തൃശൂര്‍: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ജില്ലയില്‍ കനത്ത മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി 78 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ 60 സ്ഥലങ്ങളിലെ 415 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നടത്തിയ പരിശോധനയിലാണ് അപകട സാദ്ധ്യത ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കുടുംബങ്ങളെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം മണ്ണ് പര്യവേഷണ – മണ്ണ് സംരക്ഷണ വകുപ്പ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തിരുവില്വാമലയില്‍ മഴ ശക്തമായതോടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതും കൂടി മുന്നില്‍ കണ്ടാണ് മുന്‍കരുതല്‍ നിര്‍ദ്ദേശം.
Related Articles
ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു
March 13, 2021 4:45 PM
Check Also
Close
-
ഇന്ത്യയ്ക്ക് 3 മില്യണ്‍ ഡോളര്‍ സഹായവുമായി യുഎസ്April 30, 2020 3:24 PM