InternationalLatest

ഇന്ത്യയ്ക്ക് 3 മില്യണ്‍ ഡോളര്‍ സഹായവുമായി യുഎസ്

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: കോവിഡ് 19-നെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായി പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ അഫോഡബിള്‍ ഹെല്‍ത്ത് കെയര്‍ ആക്‌സസ് ആന്‍ഡ് ലോന്‍ജെവിറ്റി (ബഹല്‍)പദ്ധതിക്ക് 3 മില്യണ്‍ ഡോളര്‍ സഹായം കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് (യുഎസ്എഐഡി) ഇതുവരെ 5.9 മില്യണ്‍ഡോളറാണ് നല്‍കിയിട്ടുള്ളത്

കോവിഡ് വൈറസ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാനും രോഗബാധിതരായവര്‍ക്ക് പരിചരണം നല്‍കാനും പൊതുജനാരോഗ്യ സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാനും രോഗബാധിതരെ കണ്ടെത്തുന്നതും നിരീക്ഷണവും ശക്തിപ്പെടുത്താനും ഈസഹായം ഉപകരിക്കും. യുഎസ്എഐഡി വഴി മൂന്നുമില്യണ്‍ ഡോളര്‍ കൈമാറുമെന്ന് യുഎസ് അധികൃതര്‍ ഏപ്രില്‍ 16-ന് അറിയിച്ചിരുന്നു. ബഹല്‍ പദ്ധതിക്കായി ഇന്ത്യന്‍ സര്‍ക്കാരുമായി യോജിച്ച് ഈ ഫണ്ടുകള്‍ ഉപയോഗിക്കാമെന്ന് യുഎസ് എംബസിയില്‍ നിന്നുളള ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ബഹല്‍ പദ്ധതിയിലൂടെ യുഎസ്‌ഐഡി ഒരു സാമ്പത്തിക സൗകര്യം ഒരുക്കുന്നതിനായി ദേശീയ ആരോഗ്യ അതോറിറ്റിയെ സഹായിക്കും അതുപോഗിച്ച് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയിലെ ആരോഗ്യ സൗകര്യങ്ങള്‍ക്കായി സ്വകാര്യമേഖലയില്‍ നിന്ന് വിഭവസമാഹാരണത്തിന് സഹായിക്കാനാകും. പാവപ്പെട്ടവരും ദുര്‍ബലരുമായ അമ്പതു കോടി ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന

ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കോവിഡ് 19 നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ള അധിക ധനസഹായമെന്ന് യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button