InternationalLatest

അമേരിക്കയിലേയ്ക്ക് വഴിതുറന്ന കൊളംബസ്

“Manju”

ടി. ശ‌ശിമോഹന്‍

ഇന്നത്തെ അമേരിക്കന്‍ വന്‍കര കണ്ടുപിടിച്ചത്. അമരിഗോ വെസ്പുചി എന്ന ഇറ്റാലിയന്‍ നാവിക കച്ചവടക്കാരനായിരുന്നുവെങ്കിലും അവിടേയ്ക്കു വഴി കാട്ടിയത്. ക്രിസ്റ്റഫര്‍ കൊളംബസ് എന്ന ഇറ്റാലിയന്‍ നാവികനായിരുന്നു. സ്‌പെയിനിലെ കർത്തോലിക്ക രാജ ഭരണകൂടത്തിനുവേണ്ടി സുഗന്ധവ്യഞ്ജനങ്ങൾക്കായി ഇന്ത്യയിൽ എത്താൻ അദ്ദേഹം നടത്തിയ യാത്ര അമേരിക്കയ്ക്ക് അടുത്തുള്ള ബഹമാസ് ദ്വീപിൽ അവസാനിക്കുകയായിരുന്നു ഇതു തന്നെ ഇന്ത്യ എന്നു കരുതി അദ്ദേഹം അതിന് ഇന്റീസ് എന്നു പേരിട്ടു അവിടത്തെ ആദിവാസികള്‍ റെഡ് ഇന്ത്യന്‍സായി.

അറ്റ് ലാന്റിക്ക് സമുദ്രതിനു കുറുകെ നാലു കടല്‍ യാത്രകള്‍ നടത്തിയ ആളാണ് കൊളംബസ് നാവികന്‍. പര്യവേഷകന്‍, കോളനി സ്ഥാപകന്‍ എന്നിവയൊക്കെ ആയിരുന്നു അദ്ദേഹം.

1506 മെയ് 20 ന് 54-ാം വയസ്സില്‍ കൊളംബസ് അന്തരിച്ചു. സ്പെയിനിലെ കാസിലിലെ വില്ലഡോളിസില്‍ അദ്ദേഹത്തിന്റെ ഭൌതീക അവശിഷ്ടങ്ങള്‍ സെവില്ലെയിലെ കത്തീഡ്രല്‍ സെമിത്തേരിയിലാണുള്ളത്.

1451 ഒക്ടോബര്‍ 31 ന് ഇറ്റലിയിലെ ജെനോവയിലായിരുന്നു ജനനം. പോര്‍ച്ചുഗീസുകാരിയായ ഫിലിപ്പിയ മോണിസ് പെരെസ്ട്രൊലൊ ആയിരുന്നു ഭാര്യ. പിന്നീടദ്ദേഹം കാസിലിലെ സൂസന്ന ഹോണ്ടനാറോസ എന്ന സ്ത്രീയുടെ കൂടെ താമസിക്കുകയും ഇരുവരിലും ഓരോ ആൺകുട്ടികളുണ്ടാവുകയും ചെയ്തു ഡിഗോയും ഫെര്‍നാന്‍ഡോയും.

അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സ്ഥിരമായ യൂറോപ്യന്‍ അധിനിവേശത്തിനും കോളനി വാഴ്ചക്കും വഴി തുറന്നിട്ടത്. കൊളംബസിന്റെ കടല്‍യാത്രകളായിരുന്നു. കരീബിയൻ ദ്വീപുകൾ മധ്യ അമേരിക്ക, തെക്കന്‍ അമേരിയ്ക്ക എന്നീ പ്രദേശങ്ങളിലേയ്ക്ക് ആദ്യം എത്തിയ നാവികന്‍ കൊളംബസ്സായിരുന്നു. ഇതിനും അഞ്ഞൂറു വര്‍ഷം മുമ്പ് ഈ വന്‍കരകളില്‍ യൂറോപ്പില്‍ നിന്ന് ചിലര്‍ എത്തിയിരുന്നതായി ചരിത്രകാരന്‍മാര്‍ സംശയിക്കുന്നുണ്ട്. നോര്‍ബ കോളനികളെ ചുറ്റിപ്പറ്റിയാണ് ഈ അനുമാനം.

പക്ഷേ കൊളംബസിന്റെ കപ്പലോട്ടമാണ് പിന്നീടങ്ങോട്ടുള്ള യൂറോപ്യന്‍മാരുടെ ഒഴുക്കിനു കാരണമായത് വെസ്പുചിയുടെ യാത്രയിലും കൊളംബസിന്റെ യാത്രയെ പിന്‍ന്തുടര്‍ന്നായിരുന്നു.

കടലിന്റെ കടലിന്റെ ‘മകൻ’ ആയിരുന്നു കൊളംബസ്. കടലിലാണ് വളര്‍ന്നത്. ചെറുപ്പത്തിലേ കടലില്‍ ‘ഉലകം ചുറ്റിയ ‘വാലിപൻ’ ആയിരുന്നു. ഐസ് ലാന്റിലേക്കും ഘനയുടെ തീരത്തേയ്ക്കുമൊക്കെ ആ പ്രായത്തില്‍ കപ്പലോടിച്ചിരുന്നു.

1492 ല്‍ ആണ് കൊളംബസ് കാസിലില്‍ നിന്ന് യാത്ര തിരിയ്ക്കുന്നത്. ഇടയ്ക്ക് കാനറി ദ്വീപുകളില്‍ ഒന്നു തങ്ങി. ഒക്ടോബര്‍ 12 ന് അദ്ദേഹം അമേരിക്കയുടെ ഭാഗമായ ബഹാമാസിൽ എത്തി. ഈ ദിവസം കൊളംബസ് ദിനമായി ആചരിച്ചു വരുന്നു. ക്യൂബ, ഹിസ്പനോയോള എന്നിവിടങ്ങളില്‍ സഞ്ചരിച്ച അദ്ദേഹം ഇന്ന് ‘ഹെയ്തി’ (Haiti) എന്നറിയപ്പെടുന്ന സ്ഥലത്ത് യൂറോപ്യന്‍ കോളനി സ്ഥാപിച്ചു.

1492അദ്ദേഹം കപ്പലില്‍ തിരിച്ചെത്തിയത് പിടികൂടിയ ചില ആദിവാസികളേയും കൊണ്ടായിരുന്നു പിന്നീടുള്ള യാത്രകളില്‍ ട്രിനിഡാഡിലേക്കും തെക്കൻ അമേരിക്കയിലേക്കും എത്തിപ്പെട്ടു. കൊളംബിയ എന്ന രാജ്യത്തിന്റെ പേര് കൊളംബസിന്റെ പേരില്‍ നിന്നും ഉണ്ടായതാണ്.

40-ാം വയസ്സില്‍, യാത്രയ്ക്കിടയില്‍ ഉണ്ടായ കാലുവേദനയും പ്രത്യേകതരം പനിയും കൊളംബസിനെ രോഗിയാക്കി. 14 കൊല്ലം അദ്ദേഹം രോഗശയ്യയില്‍ ആയിരുന്നു എന്നു പറയാം.

Related Articles

Check Also
Close
Back to top button