KeralaLatest

പ്രളയകാല ചിത്രപ്രദർശനം വഴി ഇരുപതിനായിരം നേടിയ ദക്ഷിണ ആശ്വാസ നിധിയിലേക്കായി ആയിരം വർണചിത്രങ്ങളൊരുക്കുന്നു

“Manju”

പി.വി.എസ്

മലപ്പുറം: തിരൂർ തൃക്കണ്ടിയൂർ ജി യു പി സ്കൂളിലെ രണ്ടാം ക്ലാസുകാരി ദക്ഷിണ ലോക്ഡൗൺ കാലത്ത് വരച്ചത് ആയിരം വർണചിത്രങ്ങൾ .ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും മനസിൽ വരുന്ന ആശയങ്ങൾ സ്വതന്ത്രമായി ക്യാൻവാസിൽ ഒരുക്കുകയാണ് .കഴിഞ്ഞ ആയ പ്രളയകാലത്ത് വരച്ച ചിത്രങ്ങളുടെ പ്രദർശനം വഴി 20000 രൂപ നേടിയ ദക്ഷിണ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു . ലോക്ഡൗൺ കാലത്ത് വരച്ച ചിത്രങ്ങളുടെ പ്രദർശനത്തിനൊരുങ്ങുന്ന ദക്ഷിണ ഒട്ടനവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .ബോട്ടിൽ ആർട്ടിലും ഒരു കൈ നോക്കുന്ന ദക്ഷിണ കോവിഡ് ബോധവൽക്കരണ ചിത്രങ്ങളും വരച്ചിട്ടുണ്ട് .ലോക്ഡൗണിൽ നടന്ന പത്തോളം ഓൺലൈൻ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയ ഈ മിടുക്കി തിരൂരിലെ കെഎസ്ഇബി ജീവനക്കാരനായ കാട്ടാക്കട സ്വദേശി നോബിളിന്റെയും ഷൈനിയുടെയും മകളാണ് .

Related Articles

Back to top button