Kerala

കുമ്മനം വാക്കു കൊണ്ട് പ്രകൃതിയെപ്പോലും വേദനിപ്പിക്കാത്ത വ്യക്തിത്വം :തുഷാര്‍ വെള്ളാപ്പള്ളി

“Manju”

ശ്രീജ.എസ്

 

കുമ്മനം രാജശേഖരനെതിരെയുള്ള കേസില്‍ പ്രതികരണവുമായി എന്‍ഡിഎ ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. കുമ്മനത്തിനെ കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും വരെ അറിയാം ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ,

സമര്‍പ്പിത ജീവിതം നയിക്കുന്ന വ്യക്തിത്വമാണ് കുമ്മനം ചേട്ടന്റെത്. ശരീരവും മനസ്സും സമ്പത്തും പൊതു പ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവച്ചിരിക്കുന്ന അത്യപൂര്‍വ്വം മഹത് ജന്മങ്ങളിലൊരാള്‍.
കുമ്മനം ചേട്ടന്റെ വ്യക്തി ശുദ്ധി പരിശോധിക്കാന്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ട് ആവശ്യമില്ല.
കള്ളകടത്തും, കമ്മീഷനടിയും, പകല്‍ പോലെ വ്യക്തമായിട്ടും, അതിനെയൊക്കെ ഭരണത്തിന്റെ മറവില്‍ ഇരുട്ടു കൊണ്ട് മറയ്ക്കാന്‍ നോക്കുന്നവര്‍, ഇത്തരത്തില്‍ മാന്യന്മാര്‍ക്ക് എതിരെ വ്യക്തിഹത്യാ കേസുണ്ടാക്കുന്നത് അപഹാസ്യമാണ്.
കുമ്മനം ചേട്ടന്റെ വിശുദ്ധി കേരളത്തിലെ ഒരോ കൊച്ചു കുട്ടിയ്ക്കും അറിയാം.
മനുഷ്യനെ മാത്രമല്ല പ്രകൃതിയെപ്പോലും വാക്കു കൊണ്ടോ നോക്കു കൊണ്ടോ വേദനിപ്പിക്കാത്ത ഈ മഹത്മാവിനെ കുത്തിനോവിയ്ക്കുന്നവര്‍ക്ക് കാലം മാപ്പു തരില്ല.

Related Articles

Back to top button