KeralaLatest

കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂള്‍; ആദ്യം ഓടിക്കാന്‍ പരിശീലിപ്പിക്കുന്ന വാഹനം ഇവയാണ്

“Manju”

തിരുവനന്തപുരം: കെ എസ് ആര്‍ ടിസി തുറക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ ആദ്യം ഹെവി വാഹനങ്ങളോടിക്കാനായിരിക്കും പരിശീലനം നല്‍കുന്നത്. ഇതിനായി 22 ബസ്സുകള്‍ തയാറാക്കി. ജീവനക്കാരില്‍ നിന്ന് യോഗ്യതയുള്‌ല 22 പേരെ തിരഞ്ഞെടുത്തു. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിംഗ് സ്‌കൂളിനുള്ള അപേക്ഷ നല്‍കുക. ബസ് ഉപയോഗിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ലൈസന്‍സ് നേടിയശേഷം മറ്റു വാഹനങ്ങളും ഉള്‍ക്കൊള്ളിക്കാനാണ് പദ്ധതി.

22 സ്‌കൂളുകളിലേക്കും പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. അട്ടക്കുളങ്ങര, എടപ്പള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, ആറ്റിങ്ങല്‍, ചാത്തനൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമിളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിക്കുക. മാര്‍ച്ച് 30 നുള്ളില്‍ ആരംഭിക്കുമെന്നും ഇതിനുള്‌ല അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് ഡ്രൈവിംഗ് സ്‌കള്‍ ലൈസന്‍സ് നേടാനും ഡിപ്പോ മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ തന്നെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ക്ലാസ് റൂം, പരിശീലന ഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫാസ്, പാര്‍ക്കിംഗ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം പരിശീലന ഹാളിലേക്ക് വേണ്ട യന്ത്രസാമഗ്രികള്‍ സെന്‍ട്രല്‍, റീജിയണല്‍ വര്‍ക്ക്‌ഷോപ്പ് മേധാവികള്‍ ഒരുക്കണം. ടെസ്റ്റിംഗ് ഗ്രൗണ്ടുകള്‍ ഒരുക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് കെ എസ് ആര്‍ ടി സിയെ കൊണ്ട് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്.

Related Articles

Back to top button