Uncategorized

കരാറുകാരൻ്റെ അനാസ്ഥ പാലം നിർമ്മാണം വൈകുന്നു

“Manju”

എസ് ജയപ്രകാശ് ഇടുക്കി

കഞ്ഞിക്കുഴി പഞ്ചായത്ത് 5,6 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരുളി SNDP പടി അട്ടിക്കളം റോഡിൻ്റെ പാലം നിർമ്മാണം ആണ് കരാറുകാരൻ്റെ അനസ്ഥയിൽ നിർമ്മാണം വൈകുന്നത്.

2018 പ്രളയത്തിൽ തകർന്ന പാലം പ്രളയ ഫണ്ടിൽപ്പെടുത്തി ഇടുക്കി MLA 20 ലക്ഷം രൂപ അനുവദിക്കുകയും കരാറുകാരൻ ടെണ്ടർ എടുക്കുകയും ചെയ്തിട്ടുള്ളതാണ് എന്നാൽ ടെണ്ടർ എടുത്തകരാറുകാരൻ നാളിതുവരെ ആയി നിർജോലികൾ ആരംഭിച്ചിട്ടില്ല.

കാലവർഷം പടിവാതിക്കൻ എത്തി നിൽക്കുമ്പോൾ പുഴയിലെ ജലനിരപ്പ് ഉയർന്നാൽ 60 ഓളം കുടുബങ്ങൾ പുറം ലോകവുമായി ബന്ധപ്പെടുവാൻ സാദിക്കാതെ ഒറ്റപ്പെടും.കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉരുൾപൊട്ടൽ സാദ്യത എറ്റവും കൂടിയ മേഖലകൂടിയാണ് ഇപ്രദേശം

വിവിധ സ്കൂളുകളിലായി പഠിക്കുന്ന മുപ്പത് ഓളം കുട്ടികളും 10 ഓളം കിടപ്പു രോഗികളും ഉള്ള ഇവിടെ പുഴയിൽ ജല നിരപ്പ് ഉയർന്നാൽ ഇവരുടെ കാര്യം കഷ്ടത്തിൽ ആകും എന്നതില്‍ സംശയം ഇല്ല.

കരാറുകാരൻ പാലം നിർമ്മാണം ആരംഭിക്കാത്തതിന് എതിരെ കളക്ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് 60 ഓളം കുടുബങ്ങൾ അടിയന്തരമായി പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചില്ല എങ്കിൽ കരാറുകാരൻ്റെ വീട്ടുപടിക്കൽ സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.

Related Articles

Back to top button