KeralaLatest

ആരവങ്ങളും ആഘോഷങ്ങളും ഇല്ലാതെ അടൂര്‍ പ്രകാശിന്റെ അറുപത്തഞ്ചാം പിറന്നാള്‍ ഇന്ന്

“Manju”

ആര്‍. ഗുരുദാസ്

 

ആറ്റിങ്ങല്‍ : എന്നും ജനകീയ പ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ഇടപെടുന്ന അടൂര്‍ പ്രകാശ് എം.പി.യ്ക്ക് ഇന്ന് അറുപത്തഞ്ചാം ജന്മദിനം. ലോക്ക്ഡൌണ്‍ നടക്കുന്ന ഈ സമയത്ത് മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്ക് അദ്ദേഹം സമയം കണ്ടെത്തുകയാണ്.

പത്തനംതിട്ട ജില്ലയിലെ അടൂരില്‍ എന്‍.കുഞ്ഞിരാമന്റേയും വി.എന്‍.വിലാസിനിയുടേയും മകനായി 1955 മെയ് 24 നാണ് അടൂര്‍ പ്രകാശ് ജനിച്ചത്. ബിരുദവും എല്‍.എല്‍.ബി.യും കരസ്ഥമാക്കിയശേഷം മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി മാറിയ അദ്ദേഹം കെ.എസ്.യു.വെന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു ജീവിതം ആരംഭിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ആദ്യ മന്ത്രിസഭയില്‍ സിവില്‍ സപ്സൈസും രണ്ടാം മന്ത്രിസഭയില്‍ ആരോഗ്യം, റവന്യൂ, കയര്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. കോന്നി അസംബ്ലി മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നാല് തവണ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള അടൂര്‍ പ്രകാശ് നിലവില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ്.

ഒരു തെരെഞ്ഞെടുപ്പുിലും തോല്‍വി ഏറ്റുവാങ്ങിയിട്ടില്ല എന്നത് ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

Related Articles

Back to top button