InternationalLatest

ഗുലാം മുര്‍തസയെ അനുസ്മരിച്ചു

“Manju”

മനാമ: ബുധനാഴ്ച നിര്യാതനായ ഹാജി ഇജാസ് ഗുലാം മുര്‍തസ (72)യുടെ ഓര്‍മകളില്‍ പ്രവാസി സമൂഹവും. പാകിസ്താനില്‍നിന്ന് തയ്യല്‍ ജോലിക്കാരായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹ്റൈനില്‍ കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു ഇജാസ്.പിന്നീട് ബഹ്റൈന്‍ പൗരത്വം നേടുകയും പിതാവിെന്‍റ ഓര്‍മക്കായി ഗുലാം മുര്‍തസ എന്ന ടെക്സ്റ്റയില്‍സ് ഹോള്‍സെയില്‍, റീട്ടെയില്‍ സ്ഥാപനം മനാമ സൂഖില്‍ ആരംഭിക്കുകയും ചെയ്തു. അത് വഴി ഒട്ടേറെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച്‌ മലയാളികളായ ചെറുകിട കച്ചവടക്കാരുടെ അത്താണിയായ മനുഷ്യസ്നേഹിയായിരുന്നു ഇജാസ് എന്ന് സാമൂഹിക പ്രവര്‍ത്തകനും പ്രവാസി കമീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍ അനുസ്മരിച്ചു.എളിമയാര്‍ന്ന സ്വഭാവവും പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള ഹൃദയ വിശാലതയും കൈമുതലായുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും തന്റെ അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. നിരവധി പേര്‍ അനുസ്മരണത്തില്‍ പങ്കെടുത്തു.

Related Articles

Back to top button