IndiaLatest

കോവിഡ് സെസ് ആലോചനയിൽ ഇല്ല: കേന്ദ്രം

“Manju”

ശ്രീജ.എസ്

ന്യൂ‍ഡൽഹി∙ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സെസ് ചുമത്തുന്നതു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. സെസിനെ എതിര്‍ക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടങ്ങൾ മറികടക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരു സെസ് ഏർപെടുത്താൻ ആലോചിക്കുന്നതായി സൂചനകളുണ്ടായിരുന്നു.

എന്നാൽ ഇത് തള്ളിക്കളയുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ചെയ്തത്. ചരക്ക് സേവന നികുതിക്കൊപ്പം (ജിഎസ്ടി) ദുരന്ത സെസ് ഏർപ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്നായിരുന്നു സൂചനകൾ.കേന്ദ്രധനകാര്യ മന്ത്രാലയമാണ് സെസ് ഏർപെടുത്താൻ ആലോചിക്കുന്നില്ലെന്ന കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ അധിക ബാധ്യത ചുമത്തുന്നതു തിരിച്ചടിയുണ്ടാക്കും.

വ്യാപാര വാണിജ്യ രംഗം വലിയ തകർച്ച നേരിടുകയാണ്. തൊഴിൽ രംഗത്തു പ്രതിസന്ധിയുണ്ട്. ഈയൊരു അവസ്ഥയിൽ അധിക സാമ്പത്തിക ബാധ്യത ചുമത്തിയാല്‍ അതു സമ്പദ്‍വ്യവസ്ഥയുടെ പൂർണമായ തകർച്ചയ്ക്കു് വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ.

Related Articles

Back to top button