IndiaLatest

ഇന്ത്യന്‍ വ്യോമസേന മിടുക്ക് തെളിയിച്ചു

“Manju”

ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യന്‍ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള ഐ എ എഫ് വിമാനം ഉത്തര്‍പ്രദേശിലെ ഹിന്ദോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്ധനം നിറച്ച ശേഷമാണ് വിമാനം ഹിന്ദോണില്‍ എത്തിയത്.

120 നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള വ്യോമസേനയുടെ പ്രത്യേക വിമാനമാണ് ഇന്ന് എത്തിയത്. കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചശേഷം അശേഷിച്ച ഇന്ത്യക്കാരെയും ഇന്നുതന്നെ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ പ്രത്യേക വ്യോമസേന വിമാനങ്ങളിലായിരിക്കും ശേഷിക്കുന്ന ഉദ്യോഗസ്ഥര്‍ അ‌ടക്കമുള്ളവരെ കൊണ്ടുവരുന്നത്.

Related Articles

Check Also
Close
Back to top button