KeralaLatest

ഊരുകളിൽ പച്ചക്കപ്പ

“Manju”

ഹര്‍ഷദ് ലാല്‍

കൊട്ടിയൂർ: പഞ്ചായത്തിലെ 250 ഓളം ആദിവാസി, പിന്നോക്കവിഭാഗം വീടുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകി.

കൊട്ടിയൂർ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിലെ മുഴുവൻ കോളനികളിലും കപ്പ വിതരണം ചെയ്തു. മന്ദംചേരിയിൽ ഡിസിസി സെക്രട്ടറി പി.സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ദംഞ്ചേരി, അമ്പായത്തോട് കോളനി, താഴെ പാൽചുരം കോളനി, വെങ്ങലോടി കോളനി, ഇരട്ടതോട് കോളനി എന്നിവിടങ്ങളിൽ ഇരുന്നൂറോളം കോളനി നിവാസികൾക്ക് പച്ചക്കപ്പ വിതരണം ചെയ്തു.

പച്ചക്കപ്പ വിതരണത്തിന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോനു വല്ലത്തുകാരൻ, വൈസ് പ്രസിഡണ്ട് ജിജോ അറക്കൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജു ഒളാട്ടുപുറം, പഞ്ചായത്ത് മെമ്പർ ജോണി ആമക്കാട്ട്, റെയ്സൺ കുന്നത്ത്, നിഖിൽ പള്ളിക്കമാലിൽ, സാവിയോ കണ്ണന്താനം, ആകാശ്, മെൽബിൻ എന്നിവർ നേതൃത്വം കൊടുത്തു.

Related Articles

Back to top button