KeralaLatest

കേരളത്തിന്റെ പ്രതിപക്ഷനേതാവിന് 64 ാം ജന്മദിനം

“Manju”

ആര്‍. ഗുരുദാസ്

കേരളത്തിന്റെ പ്രതിപക്ഷ നേതാവും ഇന്ത്യൻ നാഷണൽ കൊൺഗ്രസിന്റെ മുൻനിര നേതാക്കളിലൊരാളുമായ ശ്രീ രമേശ് ചെന്നിത്തല, മാവേലിക്കര തൃപ്പെരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ രാമകൃഷ്ണൻ നായരുടെയും ദേവകിഅമ്മയുടെയും മകനായി 1956 മെയ് 25 നു മാവേലിക്കരയിൽ ജനിച്ചു.

1970 കളിൽ ചെന്നിത്തല ഹൈസ്‌കൂളിലെ കെ എസ്‌ യു വിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്ന ‘പയ്യൻ’ 1980 കാലഘട്ടത്തിൽ കെഎസ്‌യുവിന്റെ അമരക്കാരനായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നപ്പോൾ 1982-ൽ എൻ എസ്‌ യു വിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

മുപ്പതാം വയസിൽ (1986) ഗ്രാമവികസന മന്ത്രിയുടെ പദവിയിലെത്തുമ്പോൾ, ചരിത്രത്തിലാരും ക്യാബിനറ്റ് പദവിയുള്ള മന്ത്രിക്കസേരയിൽ ഇരിന്നിട്ടുണ്ടായിരുന്നില്ല.

മൂന്ന് പ്രാവശ്യം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രമേശ് ചെന്നിത്തല 2005-ൽ കേരളത്തിലെ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് എത്തിയത്. 2014 ജനുവരിയിൽ ആഭ്യന്തര- വിജിലൻസ് മന്ത്രിയാവുകയും ചെയ്തു.

Related Articles

Back to top button