KeralaLatest

സപ്തതിയുടെ നിറവില്‍ ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസിസ് തിരുമേനി

“Manju”

ആർഷ രമണൻ

മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ കര്‍മോന്മുഖതയാണ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസിസ്‌ തിരുമേനി.

ദൈവം ദാനം നൽകിയ അവസരങ്ങളായാണ് ഓരോ ദിവസത്തെയും ഇദ്ദേഹം അടയാളപെടുത്തുന്നത്. ആ അവസരങ്ങളുടെ 70 വർഷങ്ങൾ കടന്ന് പോയിരിക്കുന്നു.അദ്ദേഹം സപ്തതിയുടെ നിറവിലാണ്. മലങ്കര കത്തോലിക്കാ സഭയുടെ മാത്രമല്ല പല പ്രസ്ഥാനങ്ങളുടെയും പ്രധാന ചുമതല വഹിക്കുന്ന ഇദ്ദേഹം ഈ ലോക്‌ഡൌൺ സമയത്തും സദാ കർമനിരതനാണ്.

മാവേലിക്കര പുന്നമൂട്ടിലെ ബിഷപ്പ് ഹൌസിലിരുന്ന് വീഡിയോ കോൺഫറൻസുകളിലൂടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തിരക്കിലാണ് അദ്ദേഹം. സിബിസിഐ വൈസ് പ്രസിഡന്റ്‌, വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ, ലേബർ കമ്മീഷൻ ചെയർമാൻ, കെസിബിസി വൈസ് പ്രസിഡന്റ്‌ തുടങ്ങി നിരവധി സ്ഥാനങ്ങൾ അദ്ദേഹം അലങ്കരിക്കുന്നു.

തറവാടായ കൊട്ടാരക്കര കിഴക്കേ തെരുവിലുളള തറവാടായ മണികെട്ടിയ കിഴക്കേവീടിനുമുണ്ട് ഒരു ചരിത്രം. വെട്ടിക്കവല ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ ഇളയിടത്തു സ്വരൂപത്തിലെ രാജാവ് കിഴക്കേ വീട്ടിലെ തറവാട്ടിൽ കയറിയതിനാൽ പിന്നാലെയെത്തിയ ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ടതിനുള്ള സ്നേഹസൂചനയായി വീടിന്റെ ഉമ്മറത്തൊരു സ്വർണമണി കെട്ടിയെന്നാണ് പറയപ്പെടുന്നത്. തമിഴ്നാട്ടിലും, തിരുവനന്തപുരത്തും മാവേലിക്കരയിലുമായി നീളുന്ന അദ്ദേഹത്തിന്റെ സദ്പ്രവർത്തികളുടെ നീണ്ട നിരയിൽ ഇപ്പോഴുള്ളത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ്. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ കടമെടുത്തു പറഞ്ഞാൽ “കോവിഡിന് മുന്നിൽ എല്ലാവരും തുല്യരായി, വീടുകളിൽ തന്നെ ആളുകൾ ഒതുങ്ങിയപ്പോൾ കുടുംബം തന്നെ ദേവാലയമായി.പ്രളയവും സുനാമിയുമൊക്കെയായി ഇത്തരം വെല്ലുവിളികൾ മുൻപും ഉണ്ടായിരുന്നു.അന്നും ഉള്ള സൗകര്യങ്ങളുമായി ഏവരെയും സഹായിച്ചിരുന്നു”

മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനാകുമ്പോഴാണ് ജീവിതം മഹത്തരവും ദൈവീകവുമാകുന്നതെന്നും സ്നേഹത്തിന് അതിരിടരുതെന്നും അദ്ദേഹം സദാ ഉദ്ബോധിപ്പിക്കുന്നു.
പഠനകാലം മുതൽ തനിക്ക് ചുറ്റുമുള്ള സഹജീവികളോടു കാരുണ്യത്തോടും സ്നേഹത്തോടും ഇടപ്പെട്ടു പോകുന്നത് ഇന്നും തുടരുന്നു. പലപ്പോഴും നമുക്ക് തണലായിരുന്ന പ്രവാസി മലയാളികൾക്കായി പുതിയൊരു പദ്ധതിയുടെ ആലോചനയിലാണ് അദ്ദേഹം ഇപ്പോൾ.

എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടിയ ബിഷപ്പ് ജോഷ്വാ, പുലിയൂരിൽ തുടങ്ങുവാൻ പോകുന്ന ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നപദ്ധതിക്കായുള്ള കഠിന ശ്രമത്തിലാണ് ഇപ്പോൾ. ജീവിതത്തിന്റെ ദിശാബോധം മാറ്റി ഉള്ളിൽ സ്നേഹത്തിന്റെ ലാവാ ഉരുക്കിയുറപ്പിച്ചതിനു പിന്നിലെ ദൈവികമായ കരങ്ങൾ ആർച്ചു ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയസിന്റേതാണ്.തമിഴ് നാട്ടിലെ ഓല ഷെഡിലെ എളിയ തുടക്കത്തിൽ നിന്നും ഇന്ന് കാണുന്ന സ്കൂളും, പള്ളിയും പണിതപ്പോൾ ആ മുഖത്തു കണ്ട അതേ ചിരി ഇന്നും നിറഞ്ഞു തന്നെ ഉണ്ട്.

വാക്കുകളിലും, ചിന്തകളിലും, പ്രവര്‍ത്തിയിലുമെല്ലാം ദൈവകാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം വിതറുന്ന ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസിസ് തിരുമേനിക്ക് പിറന്നാൾ ആശംസകൾ

Related Articles

Back to top button