InternationalLatest

ബ്ലാസ്റ്റേഴ്‌സിനെ ഭയക്കുന്നില്ല; ഡാനിയല്‍ ചിമ

“Manju”

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും, ജംഷദ്പൂര്‍ എഫ്‌സിയും തമ്മിലുള്ള മത്സരമാണ് ഇനിനടക്കാനിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സും, അഞ്ചാമതുള്ള ജംഷദ്പൂര്‍ എഫ്‌സിയും തമ്മിലുള്ള പോരാട്ടം ആവേശകരമായിരിക്കുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷ. ഇക്കുറി ഉജ്ജ്വല ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമ്പോള്‍ ജംഷദ്പൂരിന് തങ്ങളുടെ ഏറ്റവും മികച്ച ഫുട്‌ബോള്‍ തന്നെ പുറത്തെടുക്കേണ്ടി വരുമെന്ന കാര്യം ഉറപ്പ്. ഇക്കാര്യം ജംഷദ്പൂര്‍ എഫ് സി പരിശീലകന്‍ ഓവന്‍ കോയിലിനും അറിയാം. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വളരെ വ്യക്തമാണ്.

എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എത്ര ശക്തരായ ടീമാണെങ്കിലും അവരെ ഭയക്കുന്നില്ലെന്നാണ് ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ ജംഷദ്പൂരിന്റെ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡാനിയല്‍ ചിമ പറഞ്ഞത്. ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണെന്ന് പറയുന്ന അദ്ദേഹം ഇത് ഫുട്‌ബോളായത് കൊണ്ടു തന്നെ അവരെ പേടിക്കുന്നില്ലെന്നാണ് പറയുന്നത്.

Related Articles

Back to top button