IndiaLatest

സുനില്‍ദത്ത് അന്തരിച്ചിട്ട് ഇന്ന് 15 വർഷം

“Manju”

പ്രശസ്ത സിനിമാ താരവും കേന്ദ്ര സ്പോര്‍ട്സ്-യുവജനക്ഷേമമന്ത്രിയുമായിരുന്ന സുനില്‍ദത്ത് അന്തരിച്ചി ട്ട് ഇന്ന് 15 വര്ഷമാവുന്നു. ഉറക്കത്തിലെ ഹൃദയാഘാതമായിരുന്നു മരണകാരണം സംഭവിച്ചത്. 2005 മെയ് 25 ബുധനാഴ്ച പടിഞ്ഞാറന്‍ മുംബൈയിലെ ജൂഹുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

സുനിൽ ദത്തും ആശാ പരീഖും ‘ചിരാഗ് ‘എ ന്ന ചിത്രത്തിൽ അവതരിപ്പിച്ച” തെരീ ആം ഖോം കെ സിവാ ദുനിയാ മെ രേഖാ ക്യാ ഹേ” എന്ന പാട്ട് തലമുറകളെ പ്രണയഭരിതരാക്കി ഇന്നും നിലനിൽക്കുന്നു.സിനിമാരംഗത്തു നിന്നും രാഷ്ട്രീയത്തിലെത്തിയ സുനില്‍ദത്ത് ഹിന്ദി സിനിമയിലെ സൂപ്പര്‍താരമായിരുന്നു.

106 ചിത്രങ്ങളില്‍ അഭിനയിച്ചു ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സുനില്‍ദത്ത് അഭിനയിച്ച മദര്‍ഇന്ത്യ ഹിന്ദിയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്.
1980ല്‍ ഭാര്യയും നടിയുമായ നര്‍ഗീസ് ദത്തിന്റെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് തിരിയുന്നത്. 1984ലാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

സൗത്ത് മുംബൈ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം 1984ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. പ്രമുഖ അഭിഭാഷകന്‍ രാം ജേത മലാനി ആയിരുന്നു എതിർ സ്ഥാനാർഥി. 1989ലും 1991ലും അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1996, 1998 തിരഞ്ഞെടുപ്പുകളില്‍ സുനില്‍ദത്ത് മത്സരിച്ചില്ല.

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ശിവസേനാ നേതാവ് സഞ്ജയ് നിരുപത്തെ തോല്പിച്ചാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. സുനിൽ ദത്ത് ജനിച്ചത് ഇന്നത്തെ പാകിസ്ഥാനിലെ ഝെലം ജില്ലയിലാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്നത്തെ ഹരിയാന സംസ്ഥാനത്തിൽ പെടുന്ന മണ്ഡോലി എന്ന ഗ്രാമത്തിലേക്ക് കുടിയേറി.പിന്നീട് അദ്ദേഹം അഭിനയ സ്വപ്നവുമായി മുംബൈയിലേക്ക് മാറി. അവിടെ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും പിന്നീട് ജോലി നോക്കുകയും ചെയ്തു.1929 ജൂണ്‍ ആറിനാണ് സുനില്‍ ദത്ത് ജനിച്ചത്.കുര്‍ദ്ദിലെ ഹുസൈനി ബ്രാഹ്മണ സാമുദായക്കാരനാരാണ് .

1955ല്‍ പുറത്തിറങ്ങിയ റെയില്‍വെ പ്ലാറ്റ്ഫോം എന്ന ചിത്രത്തില്‍ നായകനായാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1957ലാണ് സുനില്‍ദത്തിന്റെ ഏറ്റവും പ്രശസ്തചിത്രം മദര്‍ ഇന്ത്യ പുറത്തിറങ്ങിയത്.1967ല്‍ പുറത്തിറങ്ങിയ മെഹറുബാന്‍, മിലന്‍, ഹംറാസ് എന്നീ മൂന്ന് ചിത്രങ്ങളും വന്‍വിജയമായതോടെ സുനില്‍ദത്തിന്റെ ഹിന്ദിയിലെ സൂപ്പര്‍താരമൂല്യം ഏറി.

ബോളിവുഡ് താരം സഞ്ജയ് ദത്ത് മകനാണ്. നമ്രത, പ്രിയ എന്നിവരാണ് മറ്റു മക്കള്‍. സഞ്ജയ് ദത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുന്നാഭായി എംബിബിഎസ്സില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ സഞ്ജയ്ദത്തിന്റെ അച്ഛനായി തന്നെയാണ് സുനില്‍ ദത്ത് അഭിനയിച്ചത്.

നർഗീസുമായി സുനിൽ 1958 ൽ വിവാഹിതനായി.

1950-60 കാലഘട്ടത്തിലെ ഒരു പ്രധാന നടനായിരുന്നു സുനിൽ ദത്ത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ധാരാളം വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. 1964 ൽ യാദേൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ഈ പടം സംവിധാനം ചെയ്യുകയും ചെയ്തു പിന്നീട് 1968ൽ അദ്ദേഹം ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും തിരിഞ്ഞു . പക്ഷേ ആദ്യ ചിത്രങ്ങൾ നിർമ്മിച്ചത് തികഞ്ഞ പരാജയങ്ങൾ ആയിരുന്നു.

1970 മുതൽ 80 കാലഘട്ടത്തിൽ വീണ്ടും ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. നാഗീൻ (1976), പ്രാൺ ജായെ പർ വചൻ ന ജായേ (1974), ജാനി ദുശ്മൻ (1979) , ശാൻ (1980) എന്നിവ വിജയ ചിത്രങ്ങളായിരുന്നു. 1981 ൽ തന്റെ മകനായ സഞ്ജയ് ദത്തിനെ ബോളിവുഡിലേക്ക് കൊണ്ടു വന്ന ചിത്രമായിരുന്നു റോക്കി.

1990 കളിൽ തന്റെ മകൻ ഉൾപ്പെട്ട ചില വിവാദങ്ങളിൽ പെട്ട് അദ്ദേഹം അഭിനയ ജീവിതത്തോടും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിന്നു.

1995 ൽ ഫിലിംഫെയർ ജീവിത കാല അവാർഡ് ലഭിച്ചു .

Related Articles

Back to top button