KeralaLatest

ദളിത്‌-ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സംരക്ഷണത്തിനായി സമര സമിതി

“Manju”

കാഞ്ഞങ്ങാട് : മുന്നൊരുക്കങ്ങൾ ഇല്ലാതെ സർക്കാർ തുടങ്ങിയ ഓൺലൈൻ പഠന രീതി പുനഃപരിശോധിക്കുക, പഠിക്കാൻ സൗകര്യങ്ങൾ ഇല്ലാതെ മനം നൊന്ത് ആത്മഹത്യാ ചെയ്ത ദേവികയുടെ മരണത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണ്മെന്നും ദളിത്‌-ആദിവാസി സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.

കേരളത്തിലെ രണ്ടര ലക്ഷത്തോളം ദളിത്‌ ആദിവാസി വിദ്യാർത്ഥികൾ ഈ പഠന സംവിധാനത്തിന് പുറത്താണ്. മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യങ്ങൾ ഒരുക്കിയതിനു ശേഷം മാത്രമേ ഓൺലൈൻ പഠന രീതി തുടർന്നാൽ മതിയെന്നും രണ്ടാംകിട പൗരൻമാരെ സൃഷ്ടിക്കുന്ന പഠന രീതി ജനാധിപത്യ രാജ്യത്ത് പ്രതിഷേധാർഹമെന്നും സമര സമിതി അഭിപ്രായപെട്ടു.

കാഞ്ഞങ്ങാട് സബ് കളക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ദളിത് മഹാ സഭ സംസ്ഥാന പ്രസിഡന്റ്‌ പി. കെ രാമൻ ഉത്ഘാടനം ചെയ്തു.ഡി.എസ്. എസ് ജില്ലാ ചെയർമാൻ ഒ.കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു എസ്.സി എസ്. ടി കോർഡിനേഷൻ കൺവീനർ രതീഷ് കാട്ടുമാടം, രാധാകൃഷ്ണൻ കൊന്നക്കാട്, ലക്ഷ്മി, ദാമോദരൻ പരപ്പ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button