KeralaLatest

ഹൈക്കോടതിയെ സമീപിച്ച് വിദ്യാര്‍ത്ഥികള്‍

“Manju”

കൊച്ചി: 2020-21 വിദ്യാഭ്യാസ വര്‍ഷം ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സര്‍ക്കാര്‍ ഉത്തരവിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എന്‍സിസിയുടെയും സ്‌കൗട്ടിന്റെയും ഭാഗമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഗ്രേസ്മാര്‍ക്ക് നിഷേധിച്ചവെന്ന് ഹര്‍ജിയില്‍ പറയുന്നു. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് കലാ-കായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലായിരുന്നു ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

Related Articles

Back to top button