KeralaLatest

തൃശൂരിൽ പുതിയ പോസിറ്റീവ് കേസില്ല

“Manju”

സ്വന്തം ലേഖകൻ

തുടർച്ചയായി മൂന്നാം ദിവസവും തൃശൂർ ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 9474 പേരും ആശുപത്രികളിൽ 49 പേരും ഉൾപ്പെടെ ആകെ 9523 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മെയ് 25) നിരീക്ഷണത്തിന്റെ ഭാഗമായി ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഡിസ്ചാർജ്ജ് ചെയ്തു.
തിങ്കളാഴ്ച (മെയ് 25) അയച്ച 54 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 1929 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1822 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 107 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 492 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
400 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച (മെയ് 25) 139 പേർക്ക് കൗൺസലിംഗ് നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1675 പേരെയും മത്സ്യചന്തയിൽ 1037 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 96 പേരെയും സ്‌ക്രീൻ ചെയ്തു.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാറളം മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

Related Articles

Back to top button