KeralaKollamLatest

കുഞ്ഞിനെ കൈമാറി സൂരജിന്റെ കുടുംബം

“Manju”

കൊല്ലം: പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ അവരുടെ കുടുംബവീട്ടിലെത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ഉത്തരവിൻ പ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറണമെന്ന് നിർദേശം ലഭിച്ചതിനു പിന്നാലെ സൂരജിന്റെ വീട്ടുകാർ കുട്ടിയെ ഇവിടെ നിന്ന് മാറ്റിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടർന്ന ഇന്ന് രാവിലെ കുട്ടിയെ സൂരജിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ പ്രായം ഒന്നര വയസ്സാണ്.

ഭർത്താവും കേസിലെ ഒന്നം പ്രതിയുമായ സൂരജിന്റെ പിതാവുംപൊലീസുകാരും ചേർന്നാണ് കുട്ടിയെ ഇവിടെയെത്തിച്ചത്.കുഞ്ഞിനായി പൊലീസ് സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

സൂരജിന്റെ അമ്മ കുട്ടിയെ എറണാകുളത്തേക്കു കൊണ്ടു പോയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. പക്ഷേ പൊലീസ് ഇതു വിശ്വസിച്ചിരുന്നില്ല. കുട്ടി നാട്ടിൽത്തന്നെയുണ്ടെന്ന കണക്കുകൂട്ടലിൽ പൊലീസ് രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് പൊലീസ് അവിടെയെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.പൊലീസിന്റെ സമ്മർദം മൂലം ഒടുവിൽ കുട്ടി ബന്ധുവീട്ടിലാണെന്ന് സൂരജിന്റെ അച്ഛൻ സമ്മതിച്ചു

Related Articles

Back to top button