KeralaLatest

കണ്ടക്ടറെ പിരിച്ചുവിട്ടു

“Manju”

യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോ കണ്ടക്ടര്‍ പി.പി അനിലിനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.കണ്ടക്ടറുടെ പ്രവൃത്തി കോര്‍പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അന്വേഷണത്തില്‍ വിലയിരുത്തി. സംഭവത്തെ കുറിച്ച്‌ അനിലിനോട് വിശദീകരണം തേടിയിരുന്നെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി.

യാത്രക്കാരിക്ക് ടിക്കറ്റ് നല്‍കുന്ന സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞ നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

Related Articles

Back to top button