KeralaLatestThiruvananthapuram

കിണർ വറ്റിച്ചപ്പോൾ കിട്ടിയത് ലോക്കർ; ഉള്ളിൽ ദ്രവിച്ച ‘നിധി’

“Manju”

കുന്നംകുളം :  ഒഴിഞ്ഞ പറമ്പിലെ കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾക്ക് കിട്ടിയത് പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലോക്കർ. പൊലീസിന്റെ സാന്നിധ്യത്തിൽ ലോക്കർ പൊളിച്ചു നോക്കിയപ്പോൾ കണ്ടത് നിരോധിച്ച 1000 രൂപ നോട്ടുകളുടെ അവശിഷ്ടം.

നോട്ടു നിരോധനത്തിനു പിന്നാലെ കള്ളപ്പണക്കാർ കിണറ്റിൽ ഉപേക്ഷിച്ചതാകാമെന്നു സൂചനയുണ്ട്.മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാമെന്ന സാധ്യതയും പൊലീസ് തള്ളുന്നില്ല. പെലക്കാട്ടുപയ്യൂരിൽ പൊറത്തൂർ തോമസിന്റെ കിണറ്റിൽ നിന്നാണ് ലോക്കർ കണ്ടെത്തിയത്. കയർകെട്ടി വലിച്ചാണ് പുറത്തെടുത്തത്.

ഒട്ടേറെ റബർ ബാൻഡുകൾ ദ്രവിക്കാതെ ശേഷിച്ചിരുന്നു. 4 വർഷത്തിനു ശേഷമാണ് കിണർ വൃത്തിയാക്കുന്നതെന്ന് ഉടമ പൊലീസിനോടു പറഞ്ഞു.

Related Articles

Back to top button