KeralaLatest

സുവർണ ജ്യൂബിലി നിറവിൽ ഏഷ്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ

“Manju”

ഇന്ദിരാഗാന്ധി അന്ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ 50 വര്‍ഷത്തിനിപ്പുറം അത് വനിതാ മുന്നേറ്റ ചരിത്രത്തിലെ അടർത്തിമാറ്റാനാകാത്ത ഒരേടായി അവശേഷിക്കുമെന്ന് കരുതിക്കാണില്ല. ഏഷ്യയിലെ എന്നല്ല, ഒരുപക്ഷെ ലോകത്തിലെ തന്നെ ആദ്യ വനിതാ സ്റ്റേഷനായി അറിയപ്പെടേണ്ടതായിരുന്നു ഈ സ്റ്റേഷനെന്നും വാദങ്ങളുണ്ട്.

അൻപതിന്റെ നിറവിൽ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായി നിലകൊള്ളുന്നു കോഴിക്കോട് സിറ്റി കമ്മീഷണര്‍ ഓഫിസിനടുത്തുള്ള ഈ വനിതാ സ്റ്റേഷൻ. ഇന്ധിരാ​ഗാന്ധിയുടെ കൈയിൽ നിന്ന് പേന ഏറ്റുവാങ്ങി ആദ്യ എസ്.ഐ. ആയി ചുമതലയേറ്റ എം. പദ്മിനിയമ്മ ഉള്‍പ്പടെ 44 പേർ സേവനമനുഷ്ഠിച്ച ഈ സ്റ്റേഷന്റെ ഇപ്പോഴത്തെ എസ് ഐ – കെ.കെ. തുളസിയാണ്.

 

Related Articles

Back to top button