KeralaKozhikodeLatest

ക്വാറന്റീന്‍ ലംഘിച്ച് ജോലിക്കെത്തിയവര്‍ പിടിയില്‍

“Manju”

 

വി.എം സുരേഷ്‌കുമാർ

വടകര : ക്വാറന്റീന്‍ ലംഘിച്ച് ജോലിക്കെത്തിയ തമിഴ്‌നാട്ടുകാരായ രണ്ടു തൊഴിലാളികള്‍ ഓര്‍ക്കാട്ടേരിയില്‍ പിടിയിലായി. പഴനിക്കടുത്ത് വിരുതനഗര്‍ സ്വദേശികളായ മണികണ്ഠന്‍, ശ്രീനിവാസന്‍ എന്നിവരാണ് പിടിയിലായത്.
നാട്ടില്‍നിന്ന് നാല് ദിവസം മുന്‍പാണ് ഇവര്‍ ഓര്‍ക്കാട്ടേരി കെ.എസ്.ഇ.ബി. ഓഫീസിനടുത്തുള്ള താമസസ്ഥലത്ത് എത്തിയത്. യാത്രാനുമതിയോ, പാസോ ഇല്ലാതെയാണ് ഇവര്‍ കേരളത്തിലേക്ക് കടന്നത്. പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ റൂമില്‍ കഴിയുകയായിരുന്നു.

തിങ്കളാഴ്ച ഇവര്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഓര്‍ക്കാട്ടേരിയിലുള്ള റോഡ് പണിസ്ഥലത്ത് ജെ.സി.ബി. ഡ്രൈവര്‍മാരായി എത്തിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചോദ്യംചെയ്തു. തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാരും പോലീസും എത്തി ജെ.സി.ബി. അടക്കം കസ്റ്റഡിയില്‍ എടുത്തു. ഇവരെയും ടിപ്പര്‍ ലോറി ഡ്രൈവറെയും ഹോം ക്വാറന്റീനിലാക്കുകയും ചെയ്തു.

കുന്നുമ്മക്കര സ്വദേശി റിലേഷാണ് ഇവരെ നാട്ടില്‍നിന്ന് എത്തിച്ച ഏജന്റ്. വ്യാജ സ്റ്റിക്കര്‍ പതിച്ച വാഹനത്തിലാണ് ഏജന്റ് ഇവരെ കേരളത്തിലെത്തിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഇയാള്‍ക്കെതിരേയും തൊഴിലാളികള്‍ക്കെതിരേയും പകര്‍ച്ചവ്യാധി വ്യാപനനിരോധന നിയമപ്രകാരം എടച്ചേരി പോലീസ് കേസെടുത്തു.

 

Related Articles

Back to top button