IndiaLatest

കോ​വി​ഡി​നെ തോ​ല്‍​പി​ച്ച്‌ 46കാ​രി

“Manju”

ബം​ഗ​ളൂ​രു: മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ തു​ട​ര്‍​ന്നെ​ങ്കി​ലും ഒ​ടു​വി​ല്‍ കോ​വി​ഡി​നെ തോ​ല്‍​പി​ച്ച്‌ ക​ര്‍​ണാ​ട​ക​യി​ലെ 46കാ​രി​യു​ടെ അ​തി​ജീ​വ​നം.കൊ​പ്പാ​ള്‍ ബോ​ഡ​രു ഗ്രാ​മ​വാ​സി​യാ​യ ഗീ​ത​മ്മ​യാ​ണ് കോ​വി​ഡി​നെ​തു​ട​ര്‍​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​യെ ദീ​ര്‍​ഘ​നാ​ള​ത്തെ ചി​കി​ത്സ​ക്കൊ​ടു​വി​ല്‍ അ​തി​ജീ​വി​ച്ച​ത്. കോ​വി​ഡി​നെ​തു​ട​ര്‍​ന്ന് 104 ദി​വ​സ​ത്തോ​ള​മാ​ണ് ഇ​വ​ര്‍ വെന്‍റി​ലേ​റ്റ​റി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ​ത്. കോ​വി​ഡ് ബാ​ധി​ത​ര്‍ സാ​ധാ​ര​ണ​യാ​യി മൂ​ന്നു​മാ​സ​ത്തോ​ളം വെന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.ഗ്രാ​മ​ത്തി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍നി​ന്നാ​ണ് ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​യാ​യ ഗീ​ത​മ്മ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്.

Related Articles

Back to top button