KeralaLatest

ശുചീകരണത്തൊഴിലാളികൾക്ക് ‘സാദരം’ ആദരവേകി കേരളാ പൊലീസ്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികൾക്ക് കേരളാ പൊലീസിന്റെ ആദരവ്. സാമൂഹിക അകലം പാലിക്കേണ്ട സന്ദർഭത്തിലും കോവിഡ് വാർഡിലെ ശുചിത്വം കാത്തു സൂക്ഷിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ് ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികൾ. കോവിഡ് വാർഡിലെ ഡോക്ടർമാർ, നേഴ്സുമാർ, നേഴ്സിംഗ് അസിസ്റ്റന്റുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കൊപ്പം ശുചീകരണത്തൊഴിലാളികളും വിശ്രമരഹിതമായ സേവനമാണ് നടത്തി വരുന്നത്. നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമായ ശുചീകരണത്തൊഴിലാളികളെ ആദരിക്കാനായി നന്മ ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരളാ പൊലീസ് സംഘടിപ്പിച്ച ‘സാദരം’ എന്ന പരിപാടി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീവനക്കാർക്ക് മാസ്ക്, ഗ്ലൗസ്, ഗൗൺ, ഷൂസ് എന്നിവയടക്കമുള്ള സുരക്ഷാ കവചങ്ങളും വിതരണം ചെയ്തു. ഐ ജി പി വിജയൻ ഐ പി എസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, നന്മ ഫൗണ്ടേഷൻ കൺവീനർ ഫാ സോണിയച്ചൻ മുണ്ടനാടക്കൻ, എക്സൈസ് വിജിലൻസ് ഓഫിസർ മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
ചിത്രം: 1 മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെ ഡി ജി പി ലോക് നാഥ് ബഹ്റ ആദരിക്കുന്നു

2 കേരളാ പൊലീസ് സംഭാവന ചെയ്ത സുരക്ഷാ കവചം ധരിച്ച ശുചീകരണത്തൊഴിലാളികൾ പൊലീസ് ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജ് അധികൃതർക്കുമൊപ്പം.

Related Articles

Back to top button