InternationalLatest
പാകിസ്ഥാന് സാമ്പത്തിക സഹായവുമായി സൗദി
ഇസ്ലാമാബാദ്: പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കുമെന്ന് സൗദി. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.3 00 കോടി ഡോളര്‍ പാക് സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പുറമെ 120 കോടി ഡോളറിന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പാകിസ്ഥാന് നല്‍കും.
പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാകിസ്ഥാനെ സഹായിച്ചതില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് നന്ദി അറിയിക്കുകയും ചെയ്തു.