International

രാജ്യവിരുദ്ധ പ്രവർത്തനം; ചൈനീസ് ചാരൻ ജർമ്മനിയിൽ പിടിയിൽ

“Manju”

ബർലിൻ: രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ജർമ്മനിയിലെ മുൻ രഹസ്യാ ന്വേഷണ ഉദ്യോഗസ്ഥൻ പിടിയിൽ. ജർമ്മനിയിൽ ഇരുന്നുകൊണ്ട് ചൈനയ്ക്കായി രഹസ്യ ങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ പത്തുവർഷമായി ചാരപ്രവർത്തനം നടത്തിയെന്നാണ് കുറ്റം.

ജർമ്മനിയുടെ ചാരസംഘടനയുടെ ഭാഗമായിരുന്ന 75 വയസ്സുള്ള ഡോ. ക്ലൗസ്. എൽ എന്ന വ്യക്തിയെയാണ് ജർമ്മൻ ഭരണകൂടം തടവിലാക്കിയത്. ജർമ്മനിയുടെ രഹസ്യാന്വേഷണ വിഭാഗമായ ഫെഡറൽ ഇന്റലിജൻസ് സർവ്വീസിൽ 50 വർഷം പ്രവർത്തിച്ച വ്യക്തിയാണ് ക്ലൗസ്. 2010 മുതലാണ് ഈ വ്യക്തി ചൈനയ്ക്കായി രഹസ്യപ്രവർത്തനം ആരംഭിച്ചത്.

പൊതു സമൂഹത്തിലും അല്ലാതേയും രണ്ടു വിധത്തിലാണ് ഡോ.ക്ലൗസ് പ്രവർത്തിച്ചിരുന്നത്. സാമൂഹ്യ ശാസ്ത്രജ്ഞൻ എന്ന നിലയിൽ രാഷ്ട്രീയ രംഗത്തെ ബുദ്ധി ജീവിയായിരുന്ന ഇദ്ദേഹം ഹന്നാസ് സീഡൽ ഫൗണ്ടേഷനിലാണ് പ്രവർത്തിച്ചത്. ഇതിൽ ബുദ്ധിജീവി എന്ന നിലയിൽ ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ എന്ന നിലയിൽ ജർമ്മൻ പ്രധാനമന്ത്രി ഏയ്ഞ്ചലാ മെർക്കലിന്റെ പാർട്ടിയായ കൺസർവേറ്റീവുകളുടെ സഹായി ആയിരുന്നു. ഇതിനൊപ്പമാണ് രഹസ്യാന്വേഷണ സംഘടനയുടെ ചുമതലയിലും പ്രവർത്തിച്ചത്.

ഷാൻഹായിയിലെ ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഡോ.ക്ലൗസിനെ ചൈന സമീപിച്ചത്. 2019 വരെ ക്ലൗസ് ചൈനയ്ക്ക് നിരവധി വിഷയങ്ങൾ ചോർത്തിക്കൊടു ത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. റഷ്യ, ദക്ഷിണാഫ്രിക്ക, തെക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടെ ജർമ്മനിയുടെ പ്രമുഖ ബുദ്ധിജീവി എന്ന നിലയിൽ ഭരണകൂടത്തിന്റെ സംവിധാനത്തിൽ യാത്രചെയ്യാൻ സാധിച്ചതും ക്ലൗസിന് ഗുണമായി.

Related Articles

Back to top button