EntertainmentLatest
‘തൂഫാൻ’ ടീസർ എത്തി
ന്യൂഡൽഹി: ഫർഹാൻ അക്തർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തൂഫാൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഗുസ്തിക്കാരന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാകേഷ് ഓംപ്രകാശ് മെഹ്റയാണ്. മൃണാൽ ഠാക്കൂറാണ് നായിക.
ബോക്സിംഗ് റിംഗിൽ എതിരാളിയുടെ ഇടിയേറ്റ ഫർഹാന്റെ പതനത്തോടെയാണ് 2 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആരംഭിക്കുന്നത്. മൃണാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹായത്തോടെ അജ്ജു ഭായ് എന്ന ഗുണ്ടയിൽ നിന്ന് അസീസ് അലി എന്ന ഗുസ്തിക്കാരനിലേക്കുള്ള നായകന്റെ യാത്രയാണ് ചിത്രം പറയുന്നത്. പരേഷ് റാവലാണ് ഫർഹാന്റെ പരിശീലകനായി വേഷമിടുന്നത്. സുപ്രിയ പഥക് കപൂർ, ഹുസൈൻ ദലാൽ, മോഹൻ അഗാഷെ, ദർശൻ കുമാർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഭാഗ് മിൽഖാ ഭാഗ്’ന് ശേഷം ഫർഹാൻ ഒരു കായിക താരത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫർഹാൻ, രാകേഷ്, റിതേഷ് സിദ്ധ്വാനി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കഥാപാത്രത്തിനു വേണ്ടി ഫർഹാൻ കഠിന പരിശീലനം നേടിയിട്ടുണ്ടെന്ന് ടീസറിൽ നിന്നു വ്യക്തമാണ്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, റിതേഷ് ദേശ്മുഖ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഫർഹാൻ അക്തറിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തി. മാർച്ച് 21നാണ് ‘തൂഫാൻ’ പുറത്തിറങ്ങുന്നത്.