Uncategorized

കൊവിഡ് മൂന്നാംഘട്ടത്തില്‍, കാസര്‍കോട് ജില്ലയിലെ ഭൂരിഭാഗം രോഗികളും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍

“Manju”

 

സിന്ധുമോള്‍ ആര്‍

കാസര്‍കോട്: ജില്ലയില്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രോഗികള്‍. മൂന്നാംഘട്ടത്തില്‍ മാത്രം 63 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ രോഗവിമുക്തി നേടി. രോഗബാധിതരില്‍ 44 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്.

മൂന്നാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കുമ്പള പഞ്ചായത്തിലാണ് (18പേര്‍). പൈവളിഗെ 10, മംഗല്‍പ്പാടി ആറ്, കാസര്‍കോട് നഗരസഭ അഞ്ച്, വോര്‍ക്കാടി മൂന്ന്, കോടോംബേളര്‍, മധൂര്‍, മീഞ്ച, ചെമ്മനാട്, ഉദുമ-രണ്ട് വീതം, മടിക്കൈ, കള്ളാര്‍, നീലേശ്വരം നഗരസഭ, അജാനൂര്‍, പൂല്ലൂര്‍പെരിയ, തൃക്കരിപ്പൂര്‍, ചെങ്കള, മുളിയാര്‍, പുത്തിഗെ, കുംബഡാജെ, മഞ്ചേശ്വരം പഞ്ചായത്തുകളിലായി ഒന്നും വീതം പേര്‍ക്കുമാണ് മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ രോഗം സ്ഥീരികരിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ ജില്ലയില്‍ 178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചെമ്മനാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button