Uncategorized

യേശുക്രിസ്‌തുവെന്ന് സ്വയം പ്രഖ്യാപിച്ചു, കുരിശില്‍ തറയ്‌ക്കാന്‍ നാട്ടുകാര്‍, സ്റ്റേഷനില്‍ അഭയം തേടി കെനിയക്കാരന്‍

“Manju”

self proclaimed jesus christ in kenya approaches police - Samakalika Malayalam
നെയ്‌റോബി: സ്വയം യേശു ക്രിസ്‌തുവാണെന്ന് പ്രഖ്യാപിച്ച കെനിയക്കാരന്‍ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.
എലിയു സിമിയു എന്ന വ്യക്തിയാണ് നാട്ടുകാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് പൊലീസിന്റെ സഹായം തേടിയത്.
എലിയുവിനെ ദുഃഖവെള്ളിയാഴ്ച കുരിശില്‍ തറയ്‌ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രഖ്യാപിച്ചത് പോലെ യേശു ക്രിസ്‌തുവാണെങ്കില്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമല്ലോ എന്ന് നാട്ടുകാര്‍ നിലപാടെടുത്തതോടെയാണ് എലിയു പെട്ടത്. നാട്ടുകാരില്‍ നിന്നും ഒളിച്ചോടിയ എലിയു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വര്‍ഷങ്ങളോളം യേശുക്രിസ്‌തുവിനെ പോലെ വസ്ത്രം ധരിച്ചാണ് എലിയു നടന്നിരുന്നത്.

Related Articles

Back to top button