Uncategorized

പൂജിതപീഠം സമർപ്പണം; പ്രചരണപരിപാടികൾക്ക്  ഞായറാഴ്ച കണ്ണൂരിൽ തുടക്കം

സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവ്വഹിക്കും.

“Manju”
ശാന്തിഗിരി പൂജിതപീഠം സമർപ്പണം; പ്രചരണപരിപാടികൾക്ക് ഞായറാഴ്ച (15/01/2022) കണ്ണൂരിൽ തുടക്കം

വളള്യായി: ഗുരുശിഷ്യപാരസ്പര്യത്തിന്റെ മഹിമ വിളിച്ചോതുന്ന ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണം ആഘോഷങ്ങൾക്ക് ഞായറാഴ്ച (15-1-2023) കണ്ണൂരിൽ തുടക്കമാകും. ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ ആരംഭിക്കുന്ന പ്രചാരണ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിക്കും. ആർട്സ് &കൾച്ചർ വിഭാഗം ഹെഡ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അദ്ധ്യക്ഷനാകും. ജനനി അഭേദ ജ്ഞാനതപസ്വിനി, സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി, സ്വാമി അർചിത് ജ്ഞാന തപസ്വി, സ്വാമി ആത്മബോധ ജ്ഞാനതപസ്വി തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിക്കും.
എല്ലാവർഷവും ഫെബ്രുവരി 22 നാണ് ശാന്തിഗിരി പരമ്പര പൂജിതപീഠം സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും പ്രാർത്ഥനയ്ക്കും ഇന്ന്  (13/01/2023 വെള്ളിയാഴ്ച) രാവിലെ തുടക്കമായി. രാജ്യത്തുടനീളമുളള ആശ്രമം ബ്രാഞ്ചുകളിൽ രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പസമർപ്പണം നടക്കും. വള്ള്യായിൽ തുടക്കമാകുന്ന പ്രചരണപരിപാടികളെ ത്തുടർന്ന് വിവിധ ഏരിയകളിൽ സത്സംഗവും സാംസ്കാരിക കൂട്ടായ്മകളൂം സംഘടിപ്പിക്കുന്നതിനൊപ്പം ജനോപകാരപ്രദമായ വിവിധ പ്രവർത്തനങ്ങളും നടത്തുമെന്ന് ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button