KeralaLatest

ചെസ്റ്റർട്ടൺ.-വൈരുദ്ധ്യങ്ങളുടെ രാജാവ്

“Manju”

 

ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ബഹുലവും, വൈവിധ്യപൂർണ്ണവുമായ രചനാജീവിതം, തത്ത്വചിന്ത, സത്താമീമാംസ, കവിത, നാടകം, പത്രപ്രവർത്തനം, പ്രഭാഷണം, സം‌വാദം, ജീവചരിത്രം, ക്രിസ്തീയ പക്ഷസ്ഥാപനം, ഫാന്റസി, കുറ്റാന്വേഷണകഥകൾ എന്നീ മേഖലകളെ തൊട്ടു നിൽക്കുന്നു.1874 മെയ് 29 നു ലണ്ടനിലാണ് ജി കെ ചെസ്റ്റർട്ടൻ ജനിച്ചത്.

“വൈരുദ്ധ്യങ്ങളുടെ രാജാവ്” എന്നു ചെസ്റ്റർട്ടൺ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ചെസ്റ്റർട്ടന്റെ “സുഹൃദ്ശത്രു” ആയിരുന്ന ജോർജ്ജ് ബർണാർഡ് ഷാ, “അമാനുഷമായ ധിഷണയുള്ള മനുഷ്യൻ” എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്..80 പുസ്തകങ്ങളും, 200 ചെറുകഥകളും നാലായിരത്തോലം ലേഖനങ്ങളും എഴുതിയ ചെസ്റ്റർട്ടൺ ഫാദർ ബ്രൗൺ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവെന്ന നിലയിലാാണ് ഇന്ന് കൂടുതലായും ഓർമിക്കപെടുന്നത്. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും അറിയപ്പെടുന്നത് അപസർപ്പക-പുരോഹിതൻ ഫാദർ ബ്രൗണാണെങ്കിലും ഏറ്റവും അറിയപ്പെടുന്ന നോവൽ വ്യഴാഴ്ച ആയിരുന്ന മനുഷ്യൻ(The Man Who Was Thursday) ആണ്

“ഡെയ്‌ലി ന്യൂസ്”, “ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്”, അദ്ദേഹം തന്നെ നടത്തിയിരുന്നു “ജി.കെ-യുടെ വാരിക” എന്നീ പ്രസിദ്ധീകരണങ്ങളിൽ ചെസ്റ്റർട്ടന്റെ കോളങ്ങൾ പത്യക്ഷപ്പെട്ടു; ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിനു വേണ്ടിയും അദ്ദേഹം ലേഖനങ്ങൾ എഴുതി. 1929-ലെ പതിനാലാം പതിപ്പിൽ ചാൾസ് ഡിക്കെൻസിനെക്കുറിച്ചുള്ള ലേഖനവും, ഹാസ്യത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ ഒരു ഭാഗവും ചെസ്റ്റർട്ടൺ എഴുതിയതായിരുന്നു.

നർമ്മബോധവും ഫലിതവും ചെസ്റ്റർട്ടന്റെ രചനകളുടെ മുഖമുദ്രയായി നിന്നു. ലോകത്തേയും, ഭരണകൂടങ്ങളേയും, രാഷ്ട്രനീതിയേയും, ധനശാസ്ത്രത്തേയും, തത്ത്വചിന്തയേയും, ദൈവശാസ്ത്രത്തേയും മറ്റും പറ്റി ഗൗരവതരമായ നിരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം വൈരുദ്ധ്യധിഷ്ടിതമായൊരു ശൈലി അവലംബിച്ചു.

ചെറുപ്പത്തിൽ താൻ നിഗൂഡശാസ്ത്രങ്ങളിൽ തത്പരനായിരുന്നെന്നും സഹോദരൻ സിസിലിനോടോത്ത്, പരേതാത്മാക്കളോട് സംസാരിക്കാൻ സഹായിക്കുന്നതായി പറയപ്പെടുന്ന ഔവിജാ പലകകളിൽ പരീക്ഷണം നടത്തിയിരുന്നെന്നും ചെസ്റ്റർട്ടൺ പറയുന്നു.[ എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്കു തിരിഞ്ഞു. ഒടുവിൽ ഇതു കലാശിച്ചത് 1922-ൽ കത്തോലിക്കാ മതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തിലാണ്‌.

രാഷ്ടീയചിന്തകനെന്ന നിലയിൽ ചെസ്റ്റർട്ടൺ പുരോഗമനവാദത്തേയും യാഥാസ്ഥിതികതയേയും എതിർത്തു. അതിന്‌ അദ്ദേഹം പറഞ്ഞ ന്യായം ഇതായിരുന്നു: “ആധുനികലോകം മുഴുവൻ, യാഥാസ്ഥിതിക, പുരോഗമന ചേരികളായി തിരിഞ്ഞിരിക്കുന്നു. (പുതിയ) അബദ്ധങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുക എന്നത് പുരോഗമനവാദികളുടേയും അബദ്ധങ്ങളുടെ തിരുത്തൽ തടയുകയെന്നത് യാഥാസ്ഥിതികരുടേയും തൊഴിലായിരിക്കുന്നു.”

ലണ്ടണിൽ കെൻസിങ്ടണിലെ ക്യാമ്പ്ഡെൻ കുന്നിൽ ജനിച്ച ചെസ്റ്റർട്ടൺ പഠിച്ചത് സെയിന്റ് പാൾസ് സ്കൂളിലായിരുന്നു. തുടർന്ന് ഒരു രേഖാചിത്രകാരനാകാനായി മദ്ധ്യ ലണ്ടണിലെ സ്ലേഡ് കാലാവിദ്യാലയത്തിൽ ചേർന്ന അദ്ദേഹം, ഒപ്പം ലണ്ടൺ സർ‌വകലാശാലയിൽ സാഹിത്യം പഠിക്കാനും തുടങ്ങി. എന്നാൽ രണ്ടിടത്തും പഠനം പൂർത്തിയാക്കി ബിരുദം എടുക്കാനായില്ല.

1896-ൽ അദ്ദേഹം ലണ്ടണിലെ റെഡ്‌വേ ആൻഡ് ടി.ഫിഷർ എന്ന പ്രസാധന സ്ഥാപനത്തിൽ ജോലിക്കു ചേർന്ന്, 1902 വരെ അവിടെ തുടർന്നു. ഇക്കാലത്തു തന്നെ ഒരു സ്വതന്ത്ര കലാസാഹിത്യവിമർശകനെന്ന നിലയിൽ എഴുത്തിൽ അരങ്ങേറ്റവും നടത്തി. 1901-ൽ ഫ്രാൻസസ് ബ്ലോഗ് എന്ന വനിതയെ ചെസ്റ്റർട്ടൺ വിവാഹം കഴിച്ചു. 1902-ൽ ലണ്ടണിലെ ഡെയ്‌ലി ന്യൂസ് ദിനപത്രം അദ്ദേഹത്തിന്റെ ഒരു കോളം തുടങ്ങി. “1905-ൽ ദ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്” എന്ന പത്രത്തിൽ തുടങ്ങിയ കോളം ചെസ്റ്റർട്ടൺ അടുത്ത 30 വർഷത്തേയ്ക്ക് തുടർന്നു.

പരസ്യസം‌വാദങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ചെസ്റ്റർട്ടൺ, ജോർജ്ജ് ബർണാഡ് ഷാ, എച്ച്.ജി.വെൽസ്, ബെർട്രാൻഡ് റസ്സൽ, ക്ലാരൻസ് ഡാരോതുടങ്ങിയവരുമായി സം‌വാദങ്ങളിൽ ഏർപ്പെട്ടു. ഒരിക്കലും വിതരണം ചെയ്യപ്പെടാതെ പോയ ഒരു നിശ്ശബ്ദ ചലച്ചിത്രത്തിൽ താനും ഷായും കൗബോയ്‌മാരായി വേഷമിട്ടെന്ന് ചെസ്റ്റർട്ടൺ ആത്മകഥയിൽ പറയുന്നു. ചെസ്റ്റർട്ടന്റെ ആറടി നാലിഞ്ച് ഉയരവും 130 കിലോഗ്രാം ഭാരവുമുള്ള വലിയ ശരീരവും അദ്ദേഹത്തിന്റെ മറവിയും വസ്ത്രധാരണത്തിലേയും പെരുമാറ്റത്തിലേയും കിറുക്കുകളും മറ്റും ഫലിത കഥകൾക്കു വിഷയമായിട്ടുണ്ട്.

ചെസ്റ്റർട്ടൺ 80-ഓളം പുസ്തകങ്ങൾ എഴുതി. നൂറുകണക്കിനു കവിതകളും, 200-ഓളം ചെറുകഥകളും, 4000-ത്തിനടുത്തു വരുന്ന ലേഖനങ്ങളും അനേകം നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹം ഒരു സാമൂഹ്യവിമർശകനും, ചരിത്രകാരനും, നാടകകൃത്തും, ആഖ്യയികാകാരനും, കത്തോലിക്കാദൈവശാസ്ത്രജ്ഞനും, പക്ഷസ്ഥാപകനും, സം‌വാദകനും എല്ലാമായിരുന്നു. ബക്കിംഗാംഷയറിലെ ബീക്കൺസ്‌ഫീൽഡിലുള്ള വീട്ടിൽ 1936 ജൂൺ 14-ന്‌ ചെസ്റ്റർട്ടൺ മരിച്ചു.

Related Articles

Back to top button