InternationalLatest

ഇന്ത്യന്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ

“Manju”

ഇന്ത്യയെ ഞങ്ങൾക്ക് വിശ്വാസം'; ഭാരത് ബയോടെക്കിന്റെ വാക്സിൻ ആവശ്യപ്പെട്ട്  ബ്രസീൽ, ആദ്യ ഘട്ടത്തിൽ 5 ദശലക്ഷം ഡോസ് വാങ്ങാൻ ധാരണ

ശ്രീജ.എസ്

ഡല്‍ഹി: ‍ കൊവാക്സിന്‍ വാങ്ങാന്‍ സന്നദ്ധരായി ലോകരാജ്യങ്ങള്‍. ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ്-19 വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് ബ്രസീല്‍ അറിയിച്ചു. ഇന്ത്യന്‍ ഔഷധ നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ലഭ്യമാക്കാന്‍ ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദ ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക്‌ തീരുമാനിച്ചു.

ഇന്ത്യയില്‍ അടിയന്തര ഘട്ടത്തില്‍ നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ചതോടെയാണ് വാക്സിന്‍ വാങ്ങി വിതരണം ചെയ്യാന്‍ ബ്രസീല്‍ തീരുമാനിച്ചിരിക്കുന്നത്. വാക്‌സിന്റെ അഞ്ച് ദശലക്ഷം ഡോസുകള്‍ വാങ്ങാന്‍ ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയതായി ബ്രസീല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പൊതുവിതരണ സംവിധാനത്തില്‍ മുതിര്‍ന്ന പൗരര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണനയെന്നും ബ്രസീല്‍ വ്യക്തമാക്കി. വാക്‌സിന്‍ എല്ലാവരിലുമെത്തിക്കാന്‍ സ്വകാര്യവിപണി ലക്ഷ്യമിടുന്നതായും ഇന്ത്യന്‍ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് പരീക്ഷിച്ചറിഞ്ഞതായും ബ്രസീലിയന്‍ ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

Related Articles

Back to top button