KeralaLatest

വെക്കേഷന്‍ ആഘോഷമാക്കി ശാന്തിഗിരി ഗുരുകാന്തി

“Manju”

പോത്തന്‍കോട് : കുരുന്നുകളുടെ ആഘോഷക്കാലമാണ് വെക്കേഷന്‍. വീടുകളില്‍ അമ്മമാര്‍ക്ക് മക്കളെ നോക്കല്‍ ഏറ്റവും ക്ലേശകരമായ സമയവും ഇതാണ്. പണ്ട് കാലത്ത് അമ്മൂമ്മയും അപ്പൂപ്പനും സഹോദരങ്ങളും ഒക്കെയായി കളിച്ചുല്ലസിച്ചു നടന്നിരുന്ന ഒരു അവധിക്കാലമാണ് ഉണ്ടായിരുന്നത്.. അവധിക്കാലം കഴിഞ്ഞ് സ്കൂളില്‍ പോകുവാനായിരുന്നു മടി. കശുമാവിലും, മാവിലും പ്ലാവിലും കയറിയിറങ്ങി കളിയാടിയിരുന്ന കാലം, അതൊക്കെ ഇന്നത്തെ കുരുന്നുകള്‍ക്ക് അപ്രാപ്യമായിരിക്കുന്നു. അവര്‍ക്ക് കൂടുതലും മൊബൈല്‍ ഫോണും ലാപ് ടോപ്പുകളും, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായിട്ടാണ് പരിചയം. ഇതൊക്കെ ഒന്നു മാറി ഒരുമിച്ച് ഉണ്ട്, ഒരുമിച്ച് പഠിച്ച്, ഒരുമിച്ച് കളിച്ചു വളരുന്ന കൂട്ടായ്മയുടെ, കളിചിരിയുടെ.. ഉന്മേഷത്തിന്റെ നന്മയുടെനാളുകള്‍.. മനസ്സില്‍ ഓര്‍ത്തുവെയ്ക്കാന്‍.. ചിരിയും ചിന്തയും ശക്തിയും ബുദ്ധിയും കലര്‍ത്തിയ വെക്കേഷന്‍ നല്‍കുവാനാണ് ശാന്തിഗിരി ഗുരുകാന്തി ശ്രമിക്കുന്നത്. അതിനായി വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ശാന്തിഗിരി ഗുരുകാന്തിയില്‍ തയ്യാറാക്കിയിരിക്കുന്നത്.

2024 ഏപ്രില്‍ 1 മുതല്‍ ശാന്തിഗിരി ഗുരുകാന്തിയില്‍ അവധിക്കാലത്ത് വിനോദവും, വിജ്ഞാനവും കൂട്ടിച്ചേര്‍ത്തുള്ള അവധിക്കാല ക്ലാസ്സുകള്‍ ആരംഭിച്ചു. അവധിക്കാലത്ത് അള്‍ട്ടിമേറ്റ് ഗ്രൂപ്പ് ഓഫ് സ്പോര്‍ട്സ് എന്ന സ്പോര്‍ട്സ് ട്രെയിനിംഗ് സ്കൂളും ഗുരുകാന്തിയുമായി കൈകോര്‍ക്കുന്നു. എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ വൈകിട്ട് 5.30 വരെയാണ് ക്ലാസ്സുകള്‍. ഗുരുകുല സബ്രദായത്തെ അനുസ്മരിപ്പിക്കുന്ന വിധം ഓപ്പണ്‍ ക്ലാസ്സുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.

ആശ്രമത്തെ കൂടുതലറിയാനായി കുട്ടികള്‍ക്കുവേണ്ടി ഗുരുവിന്റെ കുട്ടിക്കാലത്തെ ജീവിതത്തെ പരിചയപ്പെടുത്തുന്ന പൂവും മുള്ളും എന്ന പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗുരുഗീത, പ്രാര്‍ത്ഥനാഞ്ജലി, ആശ്രമോദ്ദേശ്യം എന്നീ സിലബസുകളും അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 50 ല്‍ പരം കുട്ടികള്‍ ദൈനംദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരാടിസ്ഥാനത്തില്‍ ആണ് എല്ലാ ഗെയിമുകളും ക്രമീകരിച്ചിരിക്കുന്നത്. അഡ്മിഷന്‍ തുടരുന്നു. ഗുരുവിന്റെ മണ്ണില്‍ കാല്‍വെച്ച് കളിച്ചു ചിരിച്ച് വളരട്ടെ നമ്മുടെ വരും തലമുറ.. ഏവര്‍ക്കും സ്വാഗതം.

Related Articles

Back to top button