IndiaLatest

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

“Manju”

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്.
രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും.ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കേണ്ടത് പ്രധാനമാണ്. തലവേദന, ശ്വാസം മുട്ടല്‍ എന്നിങ്ങനെയുള്ള ചില അടയാളങ്ങള്‍ ., ഇത് ഒടുവില്‍ ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് നോക്കാം..

ഉരുളക്കിഴങ്ങ് ചിപ്സ്. ഇതിലെ ഉയര്‍ന്ന സോഡിയത്തിന്റെ അളവ് രക്താതിമര്‍ദ്ദം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അവയുടെ കൊഴുപ്പ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മോശമാക്കുന്നതിനും കാരണമാകുന്നു.
സോഡിയം രക്തത്തിലെ ദ്രാവകത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കരുത്. മധുരപാനീയങ്ങള്‍ കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുക മാത്രമല്ല ഭാരം കൂടുന്നതിനും കാരണമാകും. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ശരീരത്തിലെ എച്ച്‌ഡിഎല്‍ (നല്ല) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
. ബദാം, വാള്‍നട്ട് തുടങ്ങിയ അണ്ടിപ്പരിപ്പുകള്‍ രക്തസമ്മര്‍ദ്ദം നേരിടുന്ന രോഗികള്‍ക്ക് കഴിക്കാവുന്ന നല്ലൊരു ലഘു ഭക്ഷണമാണ്. ഭക്ഷണക്രമത്തില്‍ നിന്ന് മറ്റ് നട്ട്സുകള്‍ ഒഴിവാക്കി, ബദാമും, വാള്‍നട്ടും, ഹേസല്‍ നട്ടും ഉള്‍പ്പെടെയുള്ളവ മിതമായ അളവില്‍ കഴിക്കുന്നത് നല്ല ആരോഗ്യത്തിന് സഹായിക്കും.
. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന രോഗികള്‍ ചുവന്ന മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നും, കാരണം ഇത് കൊളസ്ട്രോളിന് കാരണമാകുമെന്നും പതിവായി കഴിക്കുന്നത് ഹൃദയത്തിന് ദോഷകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. ചുവന്ന മാംസം കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അച്ചാറുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയാലും വളരെ ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ടാകാം. രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന രോഗിയാണെങ്കില്‍ അല്ലെങ്കില്‍ വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ അച്ചാറുകള്‍ ഒഴിവാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

Related Articles

Back to top button