KeralaLatest

മുഖ്യമന്ത്രി ഇടപെട്ടു; വൈദ്യുതി ബില്ലില്‍ ഇളവ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: വൈദ്യുതി ബില്‍ തുക കുത്തനേ ഉയര്‍ത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കെ.എസ്.ഇ.ബി തന്ത്രത്തിന് ഒടുവില്‍ മുഖ്യമന്ത്രി തടയിട്ടു. വേനല്‍ക്കാലവും ലോക്ക് ഡൗണും മൂലം ജനങ്ങളെല്ലാം വീട്ടിലിരുന്ന് വൈദ്യുതി കൂടുതല്‍ ഉപയോഗിച്ചെന്ന കെ.എസ്.ഇ.ബി വാദം തള്ളിയാണ് എല്ലാ വിഭാഗത്തിനും കുറവു വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
ജനരോഷം ശക്തമായതും കൊവിഡ് കാലത്ത് നല്‍കിയ സാമ്പത്തിക സഹായത്തിന്റെയും ഭക്ഷ്യധാന്യ ആനുകൂല്യത്തിന്റെയുമൊക്കെ പ്രഭ മങ്ങുമെന്ന തിരിച്ചറിവുമാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചത്.

ജനങ്ങള്‍ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും, ബില്‍തുക കുറയ്ക്കാന്‍ എന്ത് ചെയ്യാനാകുമെന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി ചോദിച്ചതെന്നാണ് അറിയുന്നത്. ബില്‍ തുക 20 മുതല്‍ 40ശതമാനം കൂടിയിട്ടുണ്ടെന്നത് പരിഗണിച്ചാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയാണ് ഇന്നലെ അടിയന്തര യോഗം വിളിച്ച്‌ സബ്സിഡിയുടെ കാര്യത്തില്‍ കെ.എസ്. ഇ.ബി തീരുമാനമെടുത്തത്. സബ്സിഡി നല്‍കുന്നത് മൂലം ബോര്‍ഡിനുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും.

Related Articles

Back to top button