KeralaLatest

കിരണ്‍ ആനന്ദ് ഗുരുവായൂര്‍ മേല്‍ശാന്തി

“Manju”

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായാണ് ഔട്ടര്‍ റിങ് റോഡ് നോര്‍ത്ത് കക്കാട്ടു മന (നികുഞ്ജ്) യില്‍ കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്.

മേല്‍ശാന്തിസ്ഥാനത്തേക്ക് 41 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍നിന്നാണ് കിരണ്‍ ആനന്ദിന് ഗുരുവായൂര്‍ മേല്‍ശാന്തിയാകാന്‍ അവസരം ലഭിച്ചത്.

ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പുതിയ മേല്‍ശാന്തിയായി സെപ്റ്റംബര്‍ 30-ന് രാത്രി കിരണ്‍സ്ഥാനമേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.

 

Related Articles

Back to top button