IndiaKeralaLatest

സഹപ്രവര്‍ത്തകര്‍ കളിയാക്കി, റവന്യൂ ജീവനക്കാരി ജീവനൊടുക്കി

“Manju”

ചിറയിന്‍കീഴ്: ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെ‍ണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളു‍ം നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലാ‍യിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഓഫിസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ഇവര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ഗവ പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫിസി‍ല്‍ എത്തുന്നത്. അടുത്തിടെ കോവിഡ് വാക്സീന്‍ എടുത്തതിന്റെ പേരില്‍ ഓഫിസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരു‍മായി വാക്കേ‍റ്റമുണ്ടായതായും സൂചനയുണ്ട്.
ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടു‍ള്ളതായാണ് വിവരം. കൂടുതല്‍ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നു ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. ‌

Related Articles

Back to top button