KannurKeralaLatestMalappuram

കുറ്റ്യാടി മണ്ഡലത്തിലെ 10 റോഡ് നന്നാക്കാൻ 1.12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ വെള്ളപ്പൊക്കത്തിൽ തകർന്ന പത്തുറോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കൽ അബ്ദുള്ള എം.എൽ.എ. അറിയിച്ചു.

വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ പിലാപ്പള്ളി ഭാഗം-ശ്മശാനം റോഡിന് 20 ലക്ഷംരൂപയും കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തിലെ അരായിൽ മുക്ക്-കള്ളിതാഴ റോഡിന് 12 ലക്ഷംരൂപയും അനുവദിച്ചു.

ആയഞ്ചേരിയിലെ തേറത്തു കനാൽ-മഞ്ചക്കണ്ടിമുക്ക് റോഡ്, കുന്നുമ്മലിലെ കുരിക്കാട്ടിൽമുക്ക്-കൂറ്റേരിക്കണ്ടി റോഡ്, ചിറയിൽ മുക്ക് -ലക്ഷംവീട് കോളനി റോഡ്, കുറ്റ്യാടിയിലെ കടത്തനാടൻ കല്ല് – ഇംഗ്‌ളീഷ് മീഡിയം റോഡ്, വടയം-ഫാമിലി വെൽഫയർ സെന്റർ റോഡ്, മണിയൂരിലെ നെല്ലാച്ചേരി-മുതുവന മദ്രസ റോഡ്, പുറമേരിയിലെ നടേമ്മൽ-കുയ്യടിമുക്ക് റോഡ്, തിരുവള്ളൂരിലെ ചാത്തോത്ത് മുക്ക്-എടക്കണ്ടി അമ്പലം റോഡ് എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. സാങ്കേതിക അനുമതികൾക്ക് ശേഷം പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും പാറക്കൽ അബ്ദുള്ള എം.എൽ.എ. അറിയിച്ചു.

 

Related Articles

Back to top button