IndiaLatest

ഫെബ്രുവരിയോടെ കൊവിഡ് കേസുകള്‍ കുറയും; വിദഗ്‌ദ്ധര്‍

“Manju”

ന്യൂഡല്‍ഹി: ഫെബ്രുവരി 15 മുതല്‍ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങുമെന്ന് ആരോഗ്യ വിദഗ്‌ദ്ധര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്‌ദ്ധരെ ഉദ്ധരിച്ച്‌ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും മറ്റ് ചിലയിടങ്ങളില്‍ കുറയാന്‍ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചു. രാജ്യത്ത് ഭൂരിപക്ഷം പേര്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ സാധിച്ചതും മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Related Articles

Back to top button