LatestThiruvananthapuram

ഇന്ധന വില ഇന്നും വര്‍ദ്ധിച്ചു

“Manju”

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തലസ്ഥാനത്ത് പെട്രോള്‍ വില 101 രൂപയ്ക്കടുത്തെത്തി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയും. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 99.03 രൂപയും ഡീസലിന് 94.08 രൂപയുമാണ് പുതിയ ഇന്ധനവില.

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 17 തവണ വില വര്‍ദ്ധിപ്പിച്ചു.

Related Articles

Back to top button