ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം അഞ്ചരക്കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന് വിതരണം ആരംഭിച്ച് 69 ദിവസമാണ് ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 ലക്ഷം പേരാണ് വാക്സിന് സ്വീകരിച്ചത്.
വെള്ളിയാഴ്ച്ച രാവിലെ 7 മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് 5,55,04,440 പേര് രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചു. ഇതില്‍ 80,34,547 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 85,99,981 മുന്‍നിര പോരാളികളും വാക്സിന് കുത്തിവെയ്പ്പെടുത്തു. 60 വയസിന് മുകളില്‍ പ്രായമുള്ള 2,47,67,172 പേരും 45 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്നമുള്ള 55,99,772 പേരും വാക്സിന് ഡോസുകള്‍ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.