IndiaLatest

ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങള്‍ ആറു മാസം കൂടി നീട്ടി

“Manju”

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വഴി പ്രതിമാസ തിരിച്ചടവുകള്‍ നടത്തുന്നവര്‍ക്കുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങള്‍ ആറു മാസം കൂടി നീട്ടിനല്‍കി ആര്‍ബിഐ അറിയിച്ചു. നേരത്തെ, ഈ സൗകര്യം തടസ്സപ്പെട്ടേക്കുമെന്നു അറിയിപ്പുണ്ടായിരുന്നു.

പുതിയ നിര്‍ദേശമനുസരിച്ച്‌ ഓട്ടമാറ്റിക് ആയി പണമെടുക്കുന്ന രീതി സെപ്റ്റംബര്‍ 30 വരെ തുടരാം. സാങ്കേതിക സംവിധാനം പൂര്‍ത്തിയാകാത്തതിനാല്‍ വ്യവസ്ഥ നടപ്പാക്കാന്‍ സമയം അനുവദിക്കണമെന്ന് ധനസ്ഥാപനങ്ങള്‍ ആര്‍ബിഐയെ അറിയിച്ചതിനാലാണ് സേവനങ്ങള്‍ ആറു മാസത്തേക്ക് നീട്ടി നല്‍കിയത്.
ഉപഭോക്താക്കളുടെ പണമിടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍, ബാങ്കുകള്‍ എന്നിവര്‍ ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ വ്യവസ്ഥ പാലിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. പ്രതിമാസ തിരിച്ചടവ് അയ്യായിരം രൂപയിലധികമാണെങ്കില്‍ വണ്‍ ടൈം പാസ് വേര്‍ഡ് നല്‍കി പണമിടപാടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു.

Related Articles

Back to top button