IndiaKeralaLatest

ഡൽഹിയിൽ കോവിഡ് അതീവ ഗുരുതരം ; ഒറ്റ ദിവസം 28,395 രോഗികള്‍

“Manju”

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഭീതി വിതച്ച്‌ കോവിഡ്. ഇന്നലെ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 28,395 ആണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കനുസരിച്ച്‌ ഒരോ മണിക്കൂറിലും 10 കോവിഡ് രോഗികള്‍ മരിക്കുന്നുണ്ട്.
ഇന്നലെയാണ് ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തിയത്. 86,526 സാംപിളുകളാണ് പരിശോധിച്ചത്. 32.82 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ച 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പല ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം നേരിടുന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കിടക്കകളും മരുന്നുകളും എല്ലാം ക്ഷാമം നേരിടുന്ന അവസ്ഥയാണ്. എത്രയുംവേഗം ഓക്സിജന്‍ എത്തിക്കണമെന്നും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

Related Articles

Back to top button