വി എം സുരേഷ് കുമാർ
വടകര : കുഴഞ്ഞു വീണു മരിച്ച വടകര അഴിയൂര്‍ സ്വദേശിക്ക് കൊവിഡില്ല. അഴിയൂര്‍ സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവ്.
കോഴിക്കോട് അഴിയൂർ സ്വദേശി ഹാഷിം എന്ന അറുപത്തിരണ്ടുകാരനാണ് ഇന്നലെ കുഴഞ്ഞു വീണു മരിച്ചത്.
വിദേശത്തുനിന്നെത്തി വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം മാഹി ആശുപത്രിയിലും തുടർന്ന് തലശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇയാളെ ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം മറച്ചുവച്ചുവെന്ന് ആരോപണമുണ്ട്.
ആശുപത്രിയിൽ കൊണ്ടുപോകുന്ന കാര്യം ആരോഗ്യവകുപ്പും അറിഞ്ഞിട്ടില്ല. മൃതദേഹം തലശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇയാളെ പരിശോധിച്ച ഡോക്ടർമാർ അടക്കമുള്ളവരെ നിരീക്ഷണത്തില്‍ പോയിരുന്നു. ഇതോടെ ഇവരുടെ ക്വാറന്റീൻ പിൻവലിക്കും.