InternationalLatest

ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു

“Manju”

ചൈനയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസ് ഉയരുന്നു. തിങ്കളാഴ്ച ചൈനയിൽ 61 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസത്തിന് ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
പുതിയതായി റിപ്പോർട്ട് ചെയ്ത 61 കേസുകളിൽ 57 ഉം പ്രാദേശിക സമ്പർക്കത്തിലൂടെയാണ്. ഇതിൽ ഭൂരിഭാഗവും ഷിൻജിയാങ് പ്രവിശ്യയിലാണ്. വടക്ക് കിഴക്കൻ പ്രവശ്യയായ ലിയാഉന്നിങിൽ 14 പ്രാദേശിക സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയൻ അതിർത്തി പ്രവശ്യയായ ജിലിനിൽ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തു. മേയ് മാസത്തിന് ശേഷം ഇവിടെ ആദ്യമായാണ് കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിലെ വുഹാനാണ് കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രം. ലോകത്ത് ഇതുവരെ 1.6 കോടിയിലധികം ജനങ്ങൾക്ക് കൊവിഡ് ബാധയുണ്ടായി. ആറരലക്ഷം പേർ മരിക്കുകയും ചെയ്തു. പുതുതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ തുറമുഖ നഗരമായ ഡാലിയാനിൽ കൊവിഡ് പരിശോധന വ്യാപിപ്പിച്ചു. ഡാലിയാനിലും ഉറുംഖിയിലും പ്രാദേശിക തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു.

Related Articles

Back to top button