KeralaLatest

ശാസ്ത്രജ്ഞരോടൊപ്പം ‘ദിനോസറും’

“Manju”

ശ്രീജ.എസ്

 

ഫ്‌ലോറിഡ: ബഹിരാകാശ പരീക്ഷണത്തിന്റെ നാഴികക്കല്ലായി രണ്ട് ബഹിരാകാശ വാഹകരേയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലെത്തി. ഇതിന് പിന്നാലെ ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്നാമനാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്.

ഡഗ്ലസ് ഹര്‍ളിയും റോബര്‍ട്ട് ബെങ്കന്‍ എന്നീ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.46 നാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്. രണ്ട് ശാസ്ത്രജ്ഞരോടൊപ്പം ബഹിരാകാശ പേടകത്തിന്റെ ഒരു ഭാഗത്തുള്ള ദിനോസര്‍ പാവയുമുണ്ട്. തിളങ്ങുന്ന കമ്പിളി തുണിയാല്‍ നിര്‍മിച്ച ദിനോസറിന്റെ പാവയാണ് അത്. ഇരുവരോടൊപ്പമുള്ള ദിനോസര്‍ പാവയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

രണ്ട് മനുഷ്യരും(ഒരു ദിനോസറും) ഇന്ന് ബഹിരാകാശത്തേക്ക് പോയി എന്ന അടിക്കുറിപ്പോടെയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

Related Articles

Back to top button