IndiaLatest

കഫ്‌സിറപ്പ് കുടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, 13 പേര്‍ ചികിത്സയില്‍

“Manju”

ഡല്‍ഹിയില്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ച കഫ് സിറപ്പ് കുടിച്ച്‌ 3 കുട്ടികള്‍ മരിച്ചു. ഉപയോഗശൂന്യമായ കഫ്‌സിറപ്പ് ആണ് കുട്ടികള്‍ക്ക് ലഭിച്ചതെന്നാണ് വിവരം. 16 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കലാവതി സരണ്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെയാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.
കുട്ടികള്‍ക്ക് നല്‍കിയ മരുന്നില്‍ വിഷം കലര്‍ന്നിട്ടുള്ളതായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ നാല് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഈ മരുന്ന് നല്‍കുന്നത് നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മൊഹല്ല ക്ലിനിക്കുകള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയത്. ജനങ്ങളുടെ ആരോഗ്യാര്‍ത്ഥം ഈ മരുന്ന് പിന്‍വലിക്കാനും ഡി.ജി.എച്ച്‌.എസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൊതുജനാരോഗ്യ കേന്ദ്രമാണ് മൊഹല്ല ക്ലിനിക്ക്. ഡല്‍ഹിയില്‍ തന്നെ 500ലധികം മൊഹല്ല ക്ലിനിക്കുകള്‍ ഉണ്ട്. രോഗികള്‍ക്ക് സൗജന്യ സേവനങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഒരു ഡോക്ടറും ഒരു നഴ്‌സുമായിരിക്കും മൊഹല്ല ക്ലിനിക്ക് ഉണ്ടാവുന്നത്.

Related Articles

Back to top button