KeralaLatest

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 922 കേസുകള്‍; .991 അറസ്റ്റ്; പിടിച്ചെടുത്തത് 437 വാഹനങ്ങള്‍

“Manju”

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 922 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 991 പേരാണ്. 437 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3075 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍),

തിരുവനന്തപുരം സിറ്റി – 53, 39, 39
തിരുവനന്തപുരം റൂറല്‍ – 209, 208, 110
കൊല്ലം സിറ്റി – 106, 112, 45
കൊല്ലം റൂറല്‍ – 59, 63, 42
പത്തനംതിട്ട – 19, 21, 12
ആലപ്പുഴ- 3, 12, 0
കോട്ടയം – 30, 50, 0
ഇടുക്കി – 44, 27, 13
എറണാകുളം സിറ്റി – 88, 86, 31
എറണാകുളം റൂറല്‍ – 63, 62, 21
തൃശൂര്‍ സിറ്റി – 63, 114, 45
തൃശൂര്‍ റൂറല്‍ – 22, 39, 9
പാലക്കാട് – 30, 34, 13
മലപ്പുറം – 19, 27, 3
കോഴിക്കോട് സിറ്റി – 15, 15, 11
കോഴിക്കോട് റൂറല്‍ – 23, 19, 11
വയനാട് – 15, 1, 13
കണ്ണൂര്‍ – 61, 62, 19
കാസര്‍ഗോഡ് – 0, 0, 0

എസ് സേതുനാഥ് മലയാലപ്പുഴ

Related Articles

Back to top button